റൂബെല്ല വാക്‌സിൻ;എതിർക്കുന്നവരെ പിന്തുണച്ച് ഇടതു എംഎല്‍എ ആരിഫ്!

മീസില്‍സ്‌റുബെല്ല (എംആര്‍) കുത്തിവൈപ്പിനെ കുറിച്ച് ചില മതവിഭാഗങ്ങൾക്കിടയിൽ വിമുഖത നിലനിൽക്കെ വാക്‌സിൻ വിരുദ്ധരെ പിന്തുണച്ചു ഇടതു എംഎൽഎ എ എം ആരിഫ് രംഗത്ത്. സർക്കാരിന്റെ നിർദേശം ഒന്ന് കൊണ്ട് മാത്രമാണ് താൻ എംആർ വാക്‌സിൻ പിന്തുണച്ചത്. വാക്‌സിൻ വിരുദ്ധരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുന്നത് ശരിയല്ല.

തന്റെ മക്കൾക്ക് ഇതുവരെ വാക്‌സിന് എടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എംആർ വാക്‌സിനെതിരെ രംഗത്തെത്തുന്നവർക്കു എതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആരോഗ്യമന്ത്രിയുടെ ഉൾപ്പെടെയുള്ള നിർദേശങ്ങൾ ഉള്ളപ്പോഴാണ് എ എം ആരിഫിന്റെ പ്രസ്താവന.

Be the first to comment on "റൂബെല്ല വാക്‌സിൻ;എതിർക്കുന്നവരെ പിന്തുണച്ച് ഇടതു എംഎല്‍എ ആരിഫ്!"

Leave a comment

Your email address will not be published.


*