അഭയ കേസ്;മുൻ അന്വേഷണ ഉദ്യോഗസ്ഥനെ പ്രതി ചേർത്തു!

തിരുവനന്തപുരം:സിസ്റ്റർ അഭയ കേസിൽ മുൻ അന്വേഷണ ഉദ്യോഗസ്ഥനെ പ്രതി കോടതി ചേർത്തു.തൊണ്ടി മുതൽ നശിപ്പിച്ചതിനാണ് ക്രൈംബ്രാഞ്ച് മുൻ എസ്പി കെടി മൈക്കിളിനെ പ്രതി ചേർത്തത്. തിരുവനന്തപുരം സിബിഐ കോടതിയുടെ ഉത്തരവിനെ തുടർന്ന് കെടി മൈക്കിളിനെ കേസിലെ നാലാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്.

പൊതുപ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ഹർജിയിലാണ് കോടതിയുടെ നടപടി.1992 മാർച്ച് 27 നാണു കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റിൽ സിസ്റ്റർ അഭയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കേസിൽ രണ്ടു വൈദികരും ഒരു കന്യാസ്ത്രീയും പ്രതിയാണ്.

Be the first to comment on "അഭയ കേസ്;മുൻ അന്വേഷണ ഉദ്യോഗസ്ഥനെ പ്രതി ചേർത്തു!"

Leave a comment

Your email address will not be published.


*