കേന്ദ്ര വിരുദ്ധ പരാമർശങ്ങൾ ഒഴിവാക്കി ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം!

തിരുവനന്തപുരം:ഗവർണർ പി സദാശിവത്തിന്റെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ ബഡ്ജറ്റ് സമ്മേളനത്തിന് തുടക്കമായി. ഓഖി ദുരിതതാശ്വാസ പ്രവർത്തനങ്ങളിൽ സർക്കാരിന് വീഴ്ച പറ്റിയിട്ടില്ല. എന്നാൽ ദേശീയ തലത്തിൽ ഓഖിയുടെ പേരിൽ കേരളത്തിനെതിരെ വ്യാപക പ്രചാരണങ്ങൾ ഉണ്ടായി. ക്രമസമാധാന പാലനത്തിൽ കേരളം ഒന്നാമതാണ് എന്നും നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ പറഞ്ഞു.

സഹകരണ ഫെഡറലിസം അട്ടിമറിക്കാന്‍ കേന്ദ്രം ശ്രമിക്കുന്നു, കേന്ദ്ര പ്രവണത സംസ്ഥാനത്തെ അസ്വസ്ഥമാക്കുന്നു തുടങ്ങിയ കേന്ദ്ര വിരുദ്ധ പരാമര്‍ശങ്ങൾ ഗവർണർ വായിക്കാതിരുന്നത് വിവാദമായി. എന്നാൽ ഇത് തന്റെ ശ്രദ്ധയിൽ പെട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്.

Be the first to comment on "കേന്ദ്ര വിരുദ്ധ പരാമർശങ്ങൾ ഒഴിവാക്കി ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം!"

Leave a comment

Your email address will not be published.


*