ദിലീപിനെതിരെ പോലീസ് കോടതിയിൽ;നടന്റെ ജാമ്യം റദ്ദാക്കാൻ നീക്കം!

കൊച്ചി:നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരെ പോലീസ് വീണ്ടും കോടതിയിൽ.നടിയെ ആക്രമിച്ച ദൃശ്യത്തിലെ ചെറു ശബ്ദങ്ങൾ പോലും ദിലീപ് നടിക്കെതിരായ ആയുധമാക്കുന്നുണ്ടെന്നും ഇതിനാൽ ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടെന്ന് സംശയിക്കുന്നതായും പോലീസ് കോടതിയിൽ  പറയുന്നു. കോടതിയിൽ വെച്ച് കണ്ട ദൃശ്യത്തിലെ ശബ്ദങ്ങൾ വേർതിരിച്ചറിയുക എളുപ്പമല്ല.

ഇത് ആധുനിക ലാബിൽ നിന്ന് മാത്രമേ മനസ്സിലാക്കാൻ സാധിക്കുകയുള്ളു. ദിലീപിന്റെ കൈവശം നടിയുടെ ദൃശ്യങ്ങൾ പകർത്തിയ ഫോൺ ഉണ്ടെന്നു സംശയിക്കുന്നത് ഇതിനാലാണ്. ദൃശ്യങ്ങൾ പരിശോധിക്കുന്നതിനായാണോ ദിലീപ് വിദേശത്തു പോയതെന്ന് സംശയിക്കുന്നു. ദിലീപിന്റെ കൈവശം ദൃശ്യങ്ങൾ ഉള്ളത് ഇരയുടെ ജീവന് തന്നെ ഭീഷണിയാണെന്നും പോലീസ് കോടതിയെ അറിയിച്ചു.

അതേസമയം കേസിലെ കുറ്റപത്രവും നടി അക്രമിക്കപെടുന്ന ദൃശ്യങ്ങളും ആവശ്യപ്പെട്ടു ദിലീപ് കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ ഇരയെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ ഉൾപ്പെട്ടതായി കണ്ടെത്തിയതിനെ തുടർന്ന് നടന്റെ ജാമ്യം റദ്ദാക്കാനുള്ള നീക്കവും പോലീസിന്റെ ഭാഗത്തു നിന്നും നടക്കുന്നുണ്ട്.

Be the first to comment on "ദിലീപിനെതിരെ പോലീസ് കോടതിയിൽ;നടന്റെ ജാമ്യം റദ്ദാക്കാൻ നീക്കം!"

Leave a comment

Your email address will not be published.


*