നടി ഭാവന വിവാഹിതയായി!

തൃശ്ശൂർ:തെന്നിന്ത്യയുടെ പ്രിയ നടി ഭാവന വിവാഹിതയായി. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ കന്നഡ നിർമാതാവ് നവീൻ തൃശ്ശൂർ തിരുവമ്പാടി ക്ഷേത്രത്തിൽ വെച്ച് ഭാവനയുടെ കഴുത്തിൽ താലി ചാർത്തി. ഇരുവരുടെയും അടുത്തബന്ധുക്കൾ മാത്രമേ ക്ഷേത്രത്തിലെ ചടങ്ങിൽ പങ്കെടുത്തുള്ളൂ. കനത്ത പോലീസ് സുരക്ഷയിലായിരുന്നു ചടങ്ങുകൾ.

തുടർന്ന് ജവഹര്‍ലാല്‍ നെഹ്റു കണ്‍വെന്‍ഷന്‍ സെന്ററിൽ നടന്ന ചടങ്ങുകളിൽ ബന്ധുക്കളും ചലച്ചിത്ര രംഗത്തെ അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു. തൃശൂര്‍ ലുലു കണ്‍വെന്‍ഷന്‍ സെന്റില്‍ വെച്ച് സിനിമ-രാഷ്ട്രീയ രംഗത്തുള്ളവർക്കായി വിവാഹ സൽക്കാരവും നടക്കും.

Be the first to comment on "നടി ഭാവന വിവാഹിതയായി!"

Leave a comment

Your email address will not be published.


*