പെട്രോൾ ഡീസൽ വിലയ്ക്ക് കടിഞ്ഞാൺ ഇടണമെന്ന് പെട്രോളിയം മന്ത്രാലയം!

ന്യൂഡൽഹി:കുതിച്ചുയരുന്ന പെട്രോൾ ഡീസൽ വിലയ്ക്ക് കടിഞ്ഞാണിടാൻ പെട്രോളിയം മന്ത്രാലയം. പെട്രോൾ ഡീസൽ വിലയുടെ എക്‌സൈസ് തീരുവ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടു പെട്രോളിയം മന്ത്രാലയം കേന്ദ്ര ധനമന്ത്രാലയത്തിനു കത്ത് നൽകി. കേന്ദ്രബഡ്ജറ്റിൽ ഇക്കാര്യത്തെ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

പെട്രോൾ വില നൂറിനടുത്തെത്തിയതോടെയാണ് മന്ത്രാലയത്തിന്റെ ഇടപെടൽ.അന്താരാഷ്ട്ര വിപണയില്‍ പെട്രോള്‍ വില ഇടിഞ്ഞതിനെ തുടര്‍ന്ന് 2014 നവംബര്‍ മുതല്‍ 2016 ജനുവരി വരെയുള്ള കാലഘട്ടത്തില്‍ ഒന്‍പത് തവണയാണ് കേന്ദ്രസര്‍ക്കാര്‍ എക്സൈസ് തീരുവ വര്‍ദ്ധിപ്പിച്ചത്.

കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ കേന്ദ്രസര്‍ക്കാര്‍ എക്സൈസ് തീരുവ ലിറ്ററിന് രണ്ട് രൂപ കുറച്ചിരുന്നു. എങ്കിലും എണ്ണവില കുതിച്ചുയരുന്നതില്‍ കാര്യമായ കുറവ് വന്നിട്ടില്ല.

Be the first to comment on "പെട്രോൾ ഡീസൽ വിലയ്ക്ക് കടിഞ്ഞാൺ ഇടണമെന്ന് പെട്രോളിയം മന്ത്രാലയം!"

Leave a comment

Your email address will not be published.


*