കാലിത്തീറ്റ കുംഭകോണം;മൂന്നാമത്തെ കേസിൽ ലാലുവിന് അഞ്ചു വര്ഷം തടവ്!

റാഞ്ചി:കാലിത്തീറ്റ കുംഭകോണത്തിലെ മൂന്നാമത്തെ കേസിൽ ആര്‍ജെഡി നേതാവും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന് അഞ്ചു വര്‍ഷം തടവും അഞ്ചു ലക്ഷം രൂപ പിഴയും ശിക്ഷ.റാഞ്ചി പ്രത്യേക സിബിഐ കോടതിയുടേതാണ് വിധി. ലാലു പ്രസാദിന്റെ അനുയായിയായ ജഗ്നാദ് മിശ്രയ്ക്കും അഞ്ചു വര്ഷം തടവും അഞ്ചുലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.

1990-1997 കാലയളവിൽ ലാലുപ്രസാദ് യാദവും കൂട്ടരും 950 ഓളം കോടിയോളം രൂപയുടെ കാലിത്തീറ്റ അഴിമതി നടത്തി എന്നാണ് കേസ്.കാലിത്തീറ്റ കുംഭകോണ കേസിൽ ആറു കേസുകളാണ് നിലവിൽ ലാലുപ്രസാദിനെതിരെയുള്ളത്. ഇതിലൊരു കേസിൽ ബിര്‍സ മുണ്ട ജയിലില്‍ ശിക്ഷ അനുഭവിക്കുകയാണ് നിലവിൽ ലാലു പ്രസാദ് യാദവ്.

Be the first to comment on "കാലിത്തീറ്റ കുംഭകോണം;മൂന്നാമത്തെ കേസിൽ ലാലുവിന് അഞ്ചു വര്ഷം തടവ്!"

Leave a comment

Your email address will not be published.


*