കോടിയേരി ബാലകൃഷ്‌ണന്റെ മകനെതിരെ പരാതി!

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ പിബിക്ക് പരാതി. കോടിയേരിയുടെ മകൻ ബിനോയ് കോടിയേരിക്കെതിരെയാണ് സാമ്പത്തിക തപ്പു നടത്തിയതായി പരാതി ഉയർന്നിരിക്കുന്നത്. ദുബായിലെ ജാസ്സ് ടൂറിസം കമ്പനിയാണ് പരാതിയുമായി രംഗത്തു വന്നിരിക്കുന്നത്.

കമ്പനിയിൽ നിന്നും 13 കോടിരൂപ തട്ടിപ്പു നടത്തിയതായും,പണം തിരികെ ലഭിച്ചില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും കമ്പനി അധികൃതർ പി ബിക്കു നൽകിയ പരാതിയിൽ പറയുന്നു. എന്നാൽ 2014 ൽ 60,000 ദിര്‍ഹം അടച്ചു ഒത്തു തീർപ്പാക്കിയ കേസാണ് ഇപ്പോൾ വിവാദമായിരിക്കുന്നതെന്നും ബിനോയ് കോടിയേരി പറഞ്ഞു.

മകനെതിരെയുള്ള പരാതിയെ കുറിച്ച് മകൻ തന്നെ വിശദീകരിക്കുമെന്നും, പരാതി പാർട്ടിയുമായി ബന്ധപെട്ടതല്ലെന്നും കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. മാധ്യമങ്ങൾ സത്യാവസ്ഥ അറിഞ്ഞു വാർത്തകൾ കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു. വിവാദത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്‌ണനുമായി ചർച്ച നടത്തിയിരുന്നു.

Be the first to comment on "കോടിയേരി ബാലകൃഷ്‌ണന്റെ മകനെതിരെ പരാതി!"

Leave a comment

Your email address will not be published.


*