ദിവസങ്ങൾ പ്രായമുള്ള കുഞ്ഞിനെ പണത്തിനായി മാതാപിതാക്കൾ വിറ്റു!

പാലക്കാട്:നവജാത ശിശുവിനെ ഒരുലക്ഷം രൂപയ്ക്കായി മാതാപിതാക്കൾ വിറ്റതായി പരാതി.പാലക്കാട് കുരിശേരിയിലാണ് സംഭവം. പാലക്കാട് സ്വദേശിയായ യുവതിയുടെ അഞ്ചാമത്തെ കുഞ്ഞിനെയാണ് വിറ്റത്. ഇവരുടെ ഭർത്താവ് തമിഴ്നാട് സ്വദേശിയാണ്. പ്രസവശേഷം യുവതിയെ ഭർതൃ വീട്ടുകാർ വീട്ടിലേയ്ക്കു കൂട്ടികൊണ്ടു പോയി.

ഇതിനു ശേഷം വളർത്താനുള്ള സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്ന് കുട്ടിയെ വിൽക്കാനായി ഭർത്താവിന്റെ അമ്മയാണ് നിർദേശം നൽകിയതെന്നാണ് യുവതി പറയുന്നത്. കഴിഞ്ഞ ദിവസം നാട്ടിലെത്തിയ യുവതിയുടെ കൈവശം കുഞ്ഞിനെ കാണാത്തതിനെ തുടർന്ന് നാട്ടുകാരാണ് ബന്ധപ്പെട്ടവരെ വിവരമറിയിച്ചത്. ഇവരുടെ ഭർത്താവിനെയും ഭർതൃമാതാവിനെയും പോലീസ് അന്വേഷിക്കുകയാണ്.

Be the first to comment on "ദിവസങ്ങൾ പ്രായമുള്ള കുഞ്ഞിനെ പണത്തിനായി മാതാപിതാക്കൾ വിറ്റു!"

Leave a comment

Your email address will not be published.


*