പാകിസ്താനിലെ ഏഴു വയസ്സുകാരിയുടെ കൊലപാതകി പിടിയിൽ!

ഇസ്ലാമബാദ്:പാകിസ്താനിലെ കസൂരില്‍ കഴിഞ്ഞ ആഴ്ചയാണ് ഏഴു വയസ്സുകാരി പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ പ്രതി പിടിയിൽ. കസൂര്‍ സ്വദേശിയായ ഇംമ്രാന്‍ അലി(24) ആണ് പിടിയിലായത്. ഇയാൾ മറ്റു ഏഴോളം കുട്ടികളെയും സമാന രീതിയിൽ കൊലപ്പെടുത്തിയതായാണ് വിവരം. കഴിഞ്ഞ ആഴ്ചയാണ് പെൺകുട്ടിയെ കാണാനില്ലെന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകിയത്.

തുടർന്ന് നടന്ന അന്വേഷണത്തിൽ പെൺകുട്ടിയെ ഒരാൾ കൈപിടിച്ച് കൊണ്ടുപോകുന്നതിന് ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു.പിന്നീട് മാലിന്യകുമ്പാരങ്ങൾക്കിടയിൽ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇതിനെ തുടർന്ന് വലിയ പ്രതിഷേധങ്ങളാണ് പാകിസ്ഥാനിൽ അരങ്ങേറിയത്.

Be the first to comment on "പാകിസ്താനിലെ ഏഴു വയസ്സുകാരിയുടെ കൊലപാതകി പിടിയിൽ!"

Leave a comment

Your email address will not be published.


*