കേ​ദ​ല്‍ ജി​ന്‍​സ​ണ്‍ രാ​ജ​യെ അതീവഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു!

തിരുവനന്തപുരം:നന്തൻകോട് കൂട്ട കൊലപാതക കേസിലെ പ്രതി കേ​ദ​ല്‍ ജി​ന്‍​സ​ണ്‍ രാ​ജ​യെ അതീവ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് ഭക്ഷണത്തിനിടെ അപസ്മാരമുണ്ടായതിനെ തുടർന്ന് കേ​ദ​ലിന്റെ തൊണ്ടയിൽ ഭക്ഷണം കുടുങ്ങുകയായിരുന്നു. ഇതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ കേ​ദ​ലിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പൂജപ്പുര സെൻട്രൽ ജയിലിൽ വിചാരണ തടവുകാരനാണ് കേ​ദ​ല്‍ ജി​ന്‍​സ​ണ്‍ രാ​ജ​.

മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും കൊന്ന കേസിലെ പ്രതിയാണ്. വീട്ടുകാരുടെ അവഗണനയിൽ മനം നൊന്താണ് ക്രൂര കൃത്യം ചെയ്തതെന്നായിരുന്നു പ്രതിയുടെ മൊഴി. ഇയാളുടെ മാനസിക നില ശരിയല്ലെന്ന കണ്ടെത്തലിനെ തുടർന്ന് കേ​ദ​ല്‍ ജി​ന്‍​സ​ണ്‍ രാ​ജ​യെ പേരൂർക്കട മനസികരോയാ കേന്ദ്രത്തിലും പ്രവേശിപ്പിച്ചിരുന്നു.

Be the first to comment on "കേ​ദ​ല്‍ ജി​ന്‍​സ​ണ്‍ രാ​ജ​യെ അതീവഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു!"

Leave a comment

Your email address will not be published.


*