പദ്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു!

ന്യൂഡൽഹി:റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ചുള്ള പദ്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. സംഗീത സംവിധായകന്‍ ഇളയ രാജ, ഭാരതീയ വിചാര കേന്ദ്രം ഡയറക്ടർ പി പരമേശ്വരന്‍ എന്നിവര്‍ പത്മവിഭൂഷന് അർഹരായി.മലങ്കര മാര്‍ത്തോമ്മ സുറിയാനി സഭയുടെ വലിയ മെത്രാപ്പൊലീത്ത മോസ്റ്റ് റവ. ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനിക്ക് പത്മഭൂഷണ്‍ ലഭിച്ചു.

വിതുര സ്വദേശി ലക്ഷ്മിക്കുട്ടി അമ്മ (നാട്ടുവൈദ്യം),കോഴിക്കോട് സ്വദേശി എം.ആര്‍.രാജഗോപാല്‍ (സാന്ത്വന ചികിത്സ) എന്നിവര്‍ക്ക് പത്മശ്രീയും ലഭിച്ചു.വ്യോമസേനാ ഗരുഡ് കമാന്‍ഡോ ജെ.പി. നിരാലയ്ക്കു മരണാന്തര ബഹുമതിയായി അശോകചക്ര ലഭിച്ചപ്പോൾ, മേജര്‍ വിജയാന്ത് ബിസ്ത് കീര്‍ത്തിചക്രയ്ക്കും അര്‍ഹനായി. മലയാളിയായ എയർ മാർഷൽ ചന്ദ്രശേഖരൻ ഹരികുമാറിന് പരമ വിശിഷ്ടസേവാ മെഡൽ ലഭിച്ചു.

Be the first to comment on "പദ്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു!"

Leave a comment

Your email address will not be published.


*