ബിനോയ് കോടിയേരിക്കെതിരെ ഉയരുന്ന ആരോപണങ്ങൾ തള്ളി സിപിഎം!

തിരുവനന്തപുരം:സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‍ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരെ ഉയർന്ന സാമ്പത്തിക ആരോപണങ്ങൾ തള്ളി സിപിഎം. ബിനോയിക്കെതിരെ യുഎഇയിൽ കേസുകളൊന്നും ഇല്ല. ഇപ്പോൾ ഉയരുന്ന ആരോപണത്തിന് പിന്നിൽ രാഷ്ട്രീയ പ്രേരണയാണ്. വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും സിപിഎം പറയുന്നു.

കഴിഞ്ഞ ദിവസമാണ് ബിനോയ് കോടിയേരി ദുബായിലെ ജാസ് ടുറിസം കമ്പനിയിൽ നിന്നും 13 കോടി രൂപ തട്ടിച്ചതായുള്ള വാർത്ത പുറത്തു വന്നത്. ഔഡി കാര് വാങ്ങുന്നതിനായും ഇന്ത്യ,നേപ്പാൾ,യുഎഇ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിൽ ബിസ്സിനെസ്സ് നടത്തുന്നതിനുമായാണ് ബിനോയ് പണം വാങ്ങിയതെന്നായിരുന്നു കമ്പനി പറയുന്നത്.

ബിനോയ് നൽകിയ ചെക്ക് ബാങ്കിൽ നിന്നും മടങ്ങിയതിനെ തുടർന്ന് കമ്പനി ഉടമകൾ സിപിഎം പോളിറ്റ് ബ്യുറോയെ പരാതിയുമായി സമീപിക്കുകയായിരുന്നെന്നും ആയിരുന്നു വാർത്ത. എന്നാൽ കമ്പനിയുമായുണ്ടായിരുന്ന സാമ്പത്തിക ഇടപാടുകൾ 60,000 ദിര്‍ഹം അടച്ചു ഒത്തു തീർപ്പാക്കിയതാണെന്നായിരുന്നു ബിനോയ് കോടിയേരിയുടെ വിശദീകരണം.

Be the first to comment on "ബിനോയ് കോടിയേരിക്കെതിരെ ഉയരുന്ന ആരോപണങ്ങൾ തള്ളി സിപിഎം!"

Leave a comment

Your email address will not be published.


*