ചവറ എംഎല്‍എ വിജയന്‍ പിള്ളയുടെ മകനെതിരെ അറസ്റ്റ് വാറണ്ട്!

ചെക്കുകേസിൽ ചവറ എംഎല്‍എ വിജയന്‍ പിള്ളയുടെ മകൻ ശ്രീജിത്തിനെതിരെ ദുബായ് കോടതിയുടെ അറസ്റ്റ് വാറണ്ട്. ജാസ് ടൂറിസം കമ്പനിയിൽ നിന്നും ശ്രീജിത്ത് വാങ്ങിയ 11 കോടി രൂപയ്ക്കു പകരമായി ശ്രീജിത്ത് 10 കോടി രൂപയുടെ ചെക്ക് നൽകുകയായിരുന്നു.എന്നാൽ ശ്രീജിത്ത് നൽകിയ ചെക്ക് മതിയായ പണമില്ലാത്തതിന്റെ തുടർന്ന് മടങ്ങുകയായിരുന്നു.

തുടർന്നാണ് കമ്പനി കേസ് നൽകുകയായിരുന്നു. 2017 മെയ് 25 നു ശ്രീജിത്തിന് രണ്ടു വർഷത്തെ തടവിന് വിധിക്കുകയായിരുന്നു. എന്നാൽ വിധിക്കു മുൻപേ ശ്രീജിത്ത് ദുബായിൽ നിന്നും കടന്നിരുന്നു.എത്തിയ തുടർന്ന് പബ്ലിക് പ്രോസിക്യുഷൻ പിടികിട്ടാപ്പുള്ളി എന്ന വിശേഷണത്തോടെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു.

ഇന്റെർപോളിന്റെ സഹായത്തോടെ ശ്രീജിത്തിനെ ദുബായിലെത്തിക്കാനാണ് കമ്പനി അധികൃതരുടെ നീക്കം. മകന്റെ ചെക്ക് കേസിനെ കുറിച്ച് തനിക്കറിയില്ലെന്ന് ചവറ എംഎൽഎ പറഞ്ഞു. അതേസമയം കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരെയുള്ള സാമ്പത്തിക തട്ടിപ്പു കേസിൽ ഒത്തു തീർപ്പിനു കെ ബി ഗണേഷ്‌കുമാർ എംഎൽഎ മാധ്യസ്ഥം വഹിച്ചതായാണ് റിപ്പോർട്ട്.

Be the first to comment on "ചവറ എംഎല്‍എ വിജയന്‍ പിള്ളയുടെ മകനെതിരെ അറസ്റ്റ് വാറണ്ട്!"

Leave a comment

Your email address will not be published.


*