ഉണ്ണി മുകുന്ദനെതിരായ പീഡനക്കേസ്;പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി!

കൊച്ചി:നടൻ ഉണ്ണിമുകുന്ദനെതിരായ പീഡനക്കേസിലെ പരാതിക്കാരിയുടെ മൊഴി കോടതി രേഖപ്പെടുത്തി.എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി ഇന്നുച്ചതിരിഞ്ഞാണ് പരാതിക്കാരിയുടെ മൊഴി അടച്ചിട്ട മുറിയിൽ രേഖപ്പെടുത്തിയത്. ഉണ്ണിമുകുന്ദൻ പരാതിക്കാരിയെ സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനും ശ്രമിക്കുന്നതായി പരാതിക്കാരിയുടെ അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു.

പരാതിക്കാരി തന്നെ അപകീർത്തിപ്പെടുത്താനും തന്റെ കൈയിൽ നിന്നും പണം അപഹരിക്കുന്നതിനും വേണ്ടി വ്യാജപരാതി നല്കിയതാണെന്നു കാണിച്ചു ഉണ്ണിമുകുന്ദനും പരാതികരിക്കെതിരെ പോലീസിൽ കേസ് നൽകിയിട്ടുണ്ട്.

Be the first to comment on "ഉണ്ണി മുകുന്ദനെതിരായ പീഡനക്കേസ്;പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി!"

Leave a comment

Your email address will not be published.


*