ഫോൺ കെണിക്കേസ്;എ കെ ശശീന്ദ്രൻ കുറ്റ വിമുക്തൻ!

തിരുവനന്തപുരം: ഫോൺ കെണിക്കേസിൽ മുൻമന്ത്രി എ കെ ശശീന്ദ്രന് എതിരായ ഹർജി തള്ളി. മാധ്യമപ്രവർത്തക സമർപ്പിച്ച ഹർജിയും പൊതു താല്പര്യ ഹർജിയുമാണ് തള്ളിയത്.തിരുവനന്തപുരം സിജെഎം കോടതിയാണ് ശശീന്ദ്രനെ കുറ്റ വിമുക്തനാക്കിയത്. കുറ്റവിമുക്തനാക്കിയ കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് എ കെ ശശീന്ദ്രൻ പറഞ്ഞു.

ശശീന്ദ്രന് മന്ത്രി സ്ഥാനം തിരികെ ലഭിക്കുന്നതിൽ സംശയമില്ലെന്നും, കേന്ദ്ര നേതൃത്വവുമായി ഇക്കാര്യം ചർച്ച ചെയ്യുന്നതിനായി നാളെ ഡൽഹിക്കു പോകുമെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് ടിപി പീതാംബരന്‍ പറഞ്ഞു. ഗതാഗത മന്ത്രിയായിരിക്കെ എ കെ ശശീന്ദ്രൻ മംഗളം ചാനലിന്റെ മാധ്യമ പ്രവർത്തകയെ ഫോണിലൂടെ അശ്ളീല സംഭാഷണം നടത്തിയെന്നാണ് കേസിനാസ്പദമായ സംഭവം. മംഗളം ചാനൽ ഇതിന്റെ ഓഡിയോ സംഭാഷണം ചാനലിലൂടെ പരാതി വിടുകയായിരുന്നു.

Be the first to comment on "ഫോൺ കെണിക്കേസ്;എ കെ ശശീന്ദ്രൻ കുറ്റ വിമുക്തൻ!"

Leave a comment

Your email address will not be published.


*