പോണ്ടിച്ചേരി വ്യാജ രജിസ്‌ട്രേഷൻ;അമല പോളിനെ അറസ്റ് ചെയ്തു വിട്ടയച്ചു!

കൊച്ചി:പോണ്ടിച്ചേരിയിൽ ആഡംബര വാഹനം രജിസ്റ്റർ ചെയ്തതിലൂടെ സംസ്ഥാനത്തി ഉ നിക്ക്‌തി നഷ്ടമുണ്ടാക്കിയെന്ന കേസിൽ നടി അമല പോളിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു. കൊച്ചി ക്രൈം ബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്. നേരത്തെ ക്രൈം ബ്രാഞ്ച് അമലയെ ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു.അന്ന് നടി നൽകിയ മൊഴിയിൽ വിശ്വാസ്യത ഇല്ലെന്നു അന്വേഷണ സംഘം അറിയിച്ചിരുന്നു.

ഓഷോയുടെ ആശ്രമം സന്ദര്‍ശിക്കുന്നതിനായാണ് പോണ്ടിച്ചേരിയിൽ വാടക വീടെടുത്തതെന്നും എന്നാൽ അവിടെ സഹോദരനും സുഹൃത്തുക്കളുമാണ് താമസിച്ചിരുന്നതെന്നു ആയിരുന്നു നടി നൽകിയിരുന്ന മൊഴി. എന്നാൽ നടി വാടകയ്‌ക്കെടുത്തതെന്നു പറയുന്ന വീട്ടിൽ ഒരു എഞ്ചിനീയറിംഗ് വിദ്യാർത്ഥിയാണ് താമസിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു.

Be the first to comment on "പോണ്ടിച്ചേരി വ്യാജ രജിസ്‌ട്രേഷൻ;അമല പോളിനെ അറസ്റ് ചെയ്തു വിട്ടയച്ചു!"

Leave a comment

Your email address will not be published.


*