സർക്കാർ മദ്യം വില്കുന്നതിനെ വിമർശിച്ചു കമലഹാസൻ!

ചെന്നൈ:തമിഴ്നാട് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി നടൻ കമൽഹാസൻ രംഗത്ത്.തമിഴ്നാട് സ്റ്റേറ്റ് മാര്‍ക്കറ്റിംഗ് കോര്‍പറേഷന്‍ വഴി മദ്യം വില്‍ക്കുന്ന സർക്കാർ നടപടിക്കെതിരെയാണ് നടൻ രംഗത്തെത്തിയത്. മദ്യവില്പന സർക്കാരിന്റെ പണിയല്ല. പകരം ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലാണ് സർക്കാർ ശ്രദ്ധചെലുത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

.വിദ്യാര്‍ഥികള്‍ക്കായി മാട്രാന്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ചെന്നൈയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിൽ നടക്കുന്ന സംഭവങ്ങളെ കുറിച്ച് യുവാക്കൾക്ക് വ്യക്തമായ അവബോധം ഉണ്ടായിരിക്കണം.കൃത്യ സമയത്തു യുവാക്കൾക്ക് നേതൃ നിരയിലേക്ക് ഉയരാൻ സാധിക്കണമെന്നും കമൽഹാസൻ പറഞ്ഞു.

Be the first to comment on "സർക്കാർ മദ്യം വില്കുന്നതിനെ വിമർശിച്ചു കമലഹാസൻ!"

Leave a comment

Your email address will not be published.


*