കലാമണ്ഡലം ഗീതാനന്ദന് വിട!

തൃശ്ശൂർ:ഇന്നലെ അന്തരിച്ച ഓട്ടന്‍തുള്ളല്‍ കലാകാരൻ കലാമണ്ഡലം ഗീതാനന്ദന്(58) നാട് വിടചൊല്ലി. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു അദ്ദേഹത്തിന്റെ സംസ്കാരച്ചടങ്ങുകൾ. രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തു നിന്നുള്ള ഒട്ടേറെപ്പേർ അദ്ദേഹത്തിന് വിട ചൊല്ലാനായി എത്തി. മുഖ്യമന്ത്രിയെ പ്രതിനിധീകരിച്ചു മന്ത്രി വിഎസ് സുനിൽകുമാർ അന്തിമോപചാരം അർപ്പിച്ചു.

ഇന്നലെ വൈകീട്ട് എട്ടുമണിയോടെയാണ് ഇരിങ്ങാലക്കുട അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രോത്സവത്തിൽ ഓട്ടന്‍തുള്ളല്‍ അവതരിപ്പിക്കുന്നതിനിടെ കലാമണ്ഡലം ഗീതാനന്ദൻ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 5000 ലധികം വേദികളിൽ ഓട്ടന്‍തുള്ളല്‍ അവതരിപ്പിച്ചിട്ടുള്ള കലാമണ്ഡലം ഗീതാനന്ദൻ നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

Be the first to comment on "കലാമണ്ഡലം ഗീതാനന്ദന് വിട!"

Leave a comment

Your email address will not be published.


*