കൊച്ചിയിലെ സംഭവം നടുക്കം ഉളവാകുന്നതായി മുഖ്യമന്ത്രി!

ഇന്നലെ കൊച്ചിയിൽ കെട്ടിടത്തിൽ നിന്നും വീണു പരുക്കേറ്റ വ്യക്തിയെ രക്ഷിക്കാൻ ശ്രമിക്കാതെ നോക്കി നിന്ന സംഭവം നടുക്കം ഉളവാകുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. രക്തം വാർന്നൊരാൾ തിരക്കേറിയ റോഡിൽ കിടന്നിട്ടും ആരും തിരിഞ്ഞു നോക്കിയില്ല എന്നത് മലയാളികളെ ഇരുത്തി ചിന്തിപ്പിക്കണം. ആ ജീവൻ രക്ഷിക്കന്‍ അഭിഭാഷകയായ രഞ്ജിനി നടത്തിയ ഇടപെടല്‍ മാതൃകാപരമാണ്. അദ്ദേഹം ഫേസ് ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ;

കൊച്ചിയിൽ കെട്ടിടത്തിൽ നിന്നും താഴെവീണയാളെ ആശുപത്രിയിൽ എത്തിക്കാതെ ജനക്കൂട്ടം നോക്കി നിന്നുവെന്ന വാർത്ത നടുക്കം ഉളവാക്കുന്നതാണ്. 15 മിനുട്ടോളം ഒരാൾ രക്തം വാർന്ന് തിരക്കേറിയ റോഡരികിൽ ആൾക്കൂട്ടത്തിനു നടുവിൽ കിടന്നുവെന്നത് മലയാളികളെ ഇരുത്തി ചിന്തിപ്പിക്കണം. ആ ജീവൻ രക്ഷിക്കന്‍ അഭിഭാഷകയായ രഞ്ജിനി നടത്തിയ ഇടപെടല്‍ മാതൃകാപരമാണ്.

അപകടത്തിൽ പെടുന്നവരെ ആശുപത്രിയിലെത്തിച്ചാൽ കേസും പൊലീസ് സ്റ്റേഷനുമായി കയറി ഇറങ്ങേണ്ടി വരുമോ എന്ന ഭയമാണ് പലർക്കും . എന്നാൽ അപകടത്തിൽ പെട്ടവരെ ആശുപത്രിയിൽ എത്തിക്കുന്നവർക്ക് നിയമപരമായ പരിരക്ഷ ഉണ്ട്. മാത്രവുമല്ല അപകടത്തിൽ ഗുരുതരമായി പരുക്കേൽക്കുന്നവർക്ക് 48 മണിക്കൂർ സൗജന്യചികിത്സ ഉറപ്പു വരുത്തുന്ന പദ്ധതി സർക്കാർ നടപ്പിൽ വരുത്തുകയാണ്. അപകടങ്ങളിൽ നിഷ്ക്രിയരാകാതെ ഒരു ജീവനാണ് താൻ രക്ഷിക്കുന്നതെന്ന ഉയർന്ന മാനവിക ബോധം പ്രകടിപ്പിക്കാൻ എല്ലാ മലയാളികളോടും അഭ്യർത്ഥിക്കുന്നു.

ഇന്നലെയാണ് കൊച്ചി പദ്മ ജംഗ്‌ഷനിൽ തൃശൂർ സ്വദേശിയായ സജി മൂന്ന് നില കെട്ടിടത്തിന്റെ മുകളിൽ നിന്നും തലകറങ്ങി താഴേക്ക് വീണത്. എന്നാൽ തിരക്കേറിയ റോഡിലേക്ക് വീണ സജിയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ ആരും നടത്തിയില്ല. പിന്നീട് അതുവഴി വന്ന അഭിഭാഷകയായ രാഞ്ജിയുടെ ഇടപെടലിനെ തുടർന്നാണ് മറ്റുള്ളവർ സജിയെ ആശുപത്രിയിൽ എത്തിക്കാൻ തയാറായത്.

രക്തത്തിൽ കുളിച്ചു കിടന്ന മനുഷ്യ ജീവൻ രക്ഷിക്കാൻ തയ്യാറാകാതിരുന്ന ജനക്കൂട്ടത്തെ വിമർശിച്ചും രഞ്ജിനിയുടെ ഇടപെടലിനെ അഭിനന്ദിച്ചും ഇന്നലെ നടൻ ജയസൂര്യയും രംഗത്തു വന്നിരുന്നു. ആദ്യം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച സജിയെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Be the first to comment on "കൊച്ചിയിലെ സംഭവം നടുക്കം ഉളവാകുന്നതായി മുഖ്യമന്ത്രി!"

Leave a comment

Your email address will not be published.


*