സുജിത് വാസുദേവ് ചിത്രം ‘ഓട്ടർഷ’!

സുജിത് വാസുദേവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ‘ഓട്ടർഷ’ എന്ന് പേരിട്ടു. ദുബായിൽ വെച്ച് നടന്ന ചടങ്ങിലാണ് പുതിയ ചിത്രത്തിൻറെ പേര് പുറത്തു വിട്ടത്. കണ്ണൂരിന്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രത്തിൽ ഓട്ടോറിക്ഷ  കേന്ദ്ര കഥാപാത്രമാകുന്നു.

പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകുന്ന ചിത്രത്തിൽ അനുശ്രീയാണ്‌ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.എംഡി മീഡിയ പ്രസന്റസിന്റെ ബാനറിൽ മോഹൻദാസ്,സുജിത് വാസുദേവ്, ലെനിൻ വർഗീസ് എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. ജയരാജ് മിത്ര രചന നിർവഹിച്ചിരിക്കുന്നു. സംഗീത സംവിധാനം ശരത്ത്.പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ.കോസ്റ്റ്യൂം ഡിസൈനർ സ്റ്റെഫി സേവ്യർ.

പുതുമുഖ താരങ്ങളെ തിരഞ്ഞെടുക്കുന്നതിനായുള്ള ഔഡിഷൻ കണ്ണൂർ പയ്യന്നുരിലെ യമുന തീരം റിസോർട്ടിൽ വെച്ച് ഫെബ്രുവരി 6,7 തീയതികളിൽ നടക്കും. ഫെബ്രുവരി 19 നു സിനിമയുടെ ചിത്രീകരണം തുടങ്ങുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ജെയിംസ് ആൻഡ് ആലീസിനു ശേഷമുള്ള സുജിത് വാസുദേവിന്റെ ഈ ചിത്രവും വേറിട്ട കാഴ്ചാനുഭവം പ്രക്ഷകർക്കു സമ്മാനിക്കുമെന്ന് തീർച്ച.

Be the first to comment on "സുജിത് വാസുദേവ് ചിത്രം ‘ഓട്ടർഷ’!"

Leave a comment

Your email address will not be published.


*