അണ്ടർ 19 ലോകകപ്പ്;ഇന്ത്യ ഫൈനലിൽ!

ക്രൈസ്റ്റ്ചർച്ച് :അണ്ടർ 19 ലോകകപ്പിൽ പാകിസ്ഥാനെ തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചു. പാകിസ്ഥാനെ 203 റൺസിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 272 റണ്സെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാനെ ഇന്ത്യൻ ബൗളർമാർ 29.3 ഓവറിൽ പിടിച്ചു കെട്ടി. 29.3 ഓവറിൽ 69 റണ്‍സിന് എല്ലാവരും ഓൾ ഔട്ടായി.

ഷുബ്മാന്‍ ഗില്‍ ഇന്ത്യക്കായി പുറത്താകാതെ സെഞ്ചുറി നേടി. 94 പന്തുകളില്‍ നിന്ന് ഏഴ് ഫോർ ഉൾപ്പെടെ 102 റൺസാണ് ഷുബ്മാന്‍ ഗില്‍ നേടിയത്.ഇന്ത്യക്കായി മൻജോത് 47, പൃഥ്വി 41,അനുകുൽ 33 റണ്സെടുത്തു. ഇഷാൻ 4 വിക്കറ്റും റിയാൻ, ശിവ എന്നിവർ 2 വിക്കറ്റ് വീതവും അഭിഷേക് 1 വിക്കറ്റും നേടി. 18 റൺസെടുത്ത റോഹയിലാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറർ.

Be the first to comment on "അണ്ടർ 19 ലോകകപ്പ്;ഇന്ത്യ ഫൈനലിൽ!"

Leave a comment

Your email address will not be published.


*