അറബിക്ക് കേരളത്തിലെന്തു കാര്യം?

തൃശൂർ:ബിനോയ് ദുബായിലുള്ളപ്പോൾ അറബിക്ക് കേരളത്തിൽ എന്താണ് കാര്യമെന്ന് കോടിയേരി ബാലകൃഷ്‌ണൻ. ബിനോയ് കോടിയേരിക്കെതിരായ സാമ്പത്തിക തട്ടിപ്പുകേസിൽ പരാതിക്കാരനായ അറബി എന്തിനാണ് കേരളത്തിൽ ചുറ്റിത്തിരിയുന്നതെന്നാണ് അച്ഛൻ കോടിയേരി ചോദിക്കുന്നത്. ബിനോയ് ദുബായിലുള്ളപ്പോൾ അവിടുത്തെ നിയമത്തിനു മുന്നിൽ കൊണ്ട് വരാനല്ലേ അറബി ശ്രമിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു.

സാമ്പത്തിക ഇടപാടുകൾ ഉണ്ടായി എന്ന് പറയുന്നത് ദുബായിൽ വെച്ചാണ് അപ്പോൾ അവിടുത്തെ നിയമത്തിനു മുന്നിലാണ് പ്രശ്നങ്ങൾ തീർക്കേണ്ടത്. താനുമായി യാതൊരു വിധ സാമ്പത്തിക ഇടപാടും ഉണ്ടായിട്ടില്ല.അറബി തന്നെ വന്നു കണ്ടിട്ടുമില്ലെന്നും കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു.

ബിനോയ് കൊടിയേരിയുമായുള്ള കേസിനെ കുറിച്ച് വിശദീകരിക്കാൻ അടുത്ത തിങ്കളാഴ്ച അതായതു ഫെബ്രുവരി അഞ്ചിന് യുഎഇ പൗരൻ തിരുവനന്തപുരം പ്രസ്സ് ക്ലബിൽ വെച്ച് വാർത്താസമ്മേളനം നടത്തുമെന്ന് പറഞ്ഞിരിക്കുകയാണ്.

Be the first to comment on "അറബിക്ക് കേരളത്തിലെന്തു കാര്യം?"

Leave a comment

Your email address will not be published.


*