ശശീന്ദ്രന് അനുകൂലമായ കീഴ്കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ ഹർജി!

തിരുവനന്തപുരം: മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ എ കെ ശശീന്ദ്രന് അനുകൂലമായ കീഴ്കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ ഹർജി. കേസ് ഒത്തുതീർക്കാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടു തിരുവനന്തപുരം സിജെഎം കോടതിയെ സമീപിച്ച മഹാലക്ഷ്മി തന്നെയാണ് ഹൈകോടതിയെയും സമീപിച്ചിരിക്കുന്നത്.

സിജെഎം കോടതിയുടേത് നടപടി ക്രമങ്ങൾ പാലിക്കാതെയുള്ള വിധിയാണെന്ന് ഹർജിക്കാരി പറയുന്നു.ഫോൺ കെണി കേസിൽ തിരുവനന്തപുരം സിജെഎം കോടതി കുറ്റവിമുക്തനാക്കിയതിനെ തുടർന്ന് എ കെ ശശീന്ദ്രൻ നാളെ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കുകയാണ്. ഹർജിക്കാരിയെ കണ്ടെത്താൻ സഹായിക്കണമെന്ന് ശശീന്ദ്രൻ മാധ്യമങ്ങളോട് ആവശ്യപ്പെട്ടു.

Be the first to comment on "ശശീന്ദ്രന് അനുകൂലമായ കീഴ്കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ ഹർജി!"

Leave a comment

Your email address will not be published.


*