സഹന സമരത്തിന്റെ 781 നാളുകൾ;ശ്രീജിത്ത് സമരം അവസാനിപ്പിച്ചു!

തിരുവനന്തപുരം:സഹോദരന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു നെയ്യാറ്റിൻകര സ്വദേശി ശ്രീജിത്ത് സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തി വന്നിരുന്ന സമരം അവസാനിപ്പിച്ചു. സിബിഐ അന്വേഷണം തുടങ്ങിയ സാഹചര്യത്തിലാണ് ശ്രീജിത്ത് സമരം അവസാനിപ്പിച്ചത്.

ശ്രീജിത്തിന്റെയും അമ്മയുടെയും മൊഴി ഇന്ന് സിബിഐ രേഖപ്പെടുത്തി. ഇതിനു ശേഷമാണു സമരം അവസാനിപ്പിക്കുന്നതായി ശ്രീജിത്ത് മാധ്യമങ്ങളെ അറിയിച്ചത്.സിബിഐ അന്വേഷണം തുടങ്ങിയതിനാൽ സമരം ഇനി തുടരുന്നില്ലെന്നു ശ്രീജിത്ത് പറഞ്ഞു. ശ്രീജിത്തിനെ പിന്തുണച്ച എല്ലാവര്ക്കും ശ്രീജിത്തിന്റെ ‘അമ്മ നന്ദി പറഞ്ഞു.

സഹോദരൻ ശ്രീജീവ് പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടതിന് ഉത്തരവാദികളായവരെ ശിക്ഷിക്കണമെന്നും,അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടാണ് ശ്രീജിത്ത് സെക്രട്ടറിയേറ്റിനു മുന്നിൽ സമരം തുടങ്ങുന്നത്. രണ്ടു വര്ഷം പിന്നിട്ട സമരത്തിന് സോഷ്യൽ മീഡിയയുടെ അടക്കം പിന്തുണയും ശ്രീജിത്തിന് ലഭിച്ചു.

Be the first to comment on "സഹന സമരത്തിന്റെ 781 നാളുകൾ;ശ്രീജിത്ത് സമരം അവസാനിപ്പിച്ചു!"

Leave a comment

Your email address will not be published.


*