സഹോദരിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത സഹോദരൻ മർദ്ദനമേറ്റു മരിച്ചു!

ഇരിങ്ങാലക്കുട:സഹോദരിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത സഹോദരൻ ഓട്ടോ ഡ്രൈവറുടെ മർദ്ദനമേറ്റു മരിച്ചു. ഇരിങ്ങാലക്കുട കൊരുമ്ബിശ്ശേരി സ്വദേശി പുതുക്കാട്ടില്‍ വീട്ടില്‍ വേണുഗോപാലിന്റെ മകന്‍ സുജിത്ത് (26) ആണ് മരിച്ചത്. മർദ്ദനത്തിൽ ഗുരുതരമായി പരുക്കേറ്റ സുജിത് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഇന്ന് പുലർച്ചെയാണ് സുജിത് മരണത്തിനു കീഴടങ്ങിയത്. പ്രതിയായ ഓട്ടോഡ്രൈവർ പടിയൂര്‍ സ്വദേശി പത്താഴക്കാട്ടില്‍ മിഥുൻ (32) ഒളിവിലാണ്. ഇയാളെ പോലീസ് തിരയുകയാണ്. ഞായറാഴ്ചയാണ് സംഭവം നടന്നത്.സഹോദരിയെ നിരന്തരം ശല്യം ചെയ്യുന്ന മിഥുനെ റോഡിൽ വെച്ച് ചോദ്യം ചെയ്ത സുജിത്തിനെ മിഥുൻ കഴുത്തിനു പിന്നിൽ അടിച്ചു വീഴ്ത്തുകയായിരുന്നു. തുടർന്ന് ക്രൂരമായി മർദിച്ചു.അബോധാവസ്ഥയിലായ സുജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Be the first to comment on "സഹോദരിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത സഹോദരൻ മർദ്ദനമേറ്റു മരിച്ചു!"

Leave a comment

Your email address will not be published.


*