January 2018

ശബരിമല ക്ഷേത്രത്തിന്റെ പേര് വീണ്ടും മാറ്റി!

പത്തനംതിട്ട: ശബരിമല അയ്യപ്പ സ്വാമി ക്ഷേത്രമെന്ന പേര് മാറ്റി ശബരിമല വീണ്ടും ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രമാകുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ആറിനാണ് ക്ഷേത്രത്തിന്റെ പേര് ശബരിമല ശ്രി അയ്യപ്പസ്വാമിക്ഷേത്രം എന്നാക്കിയതായി പ്രയാർ ഗോപാലകൃഷ്‌ണൻ പ്രസിഡന്റായിരുന്ന…


പെരുമ്പാവൂർ ജിഷ വധകേസിൽ വെളിപ്പെടുത്തലുമായി കൂട്ടുകാരി!

കൊച്ചി:പെരുമ്പാവൂർ ജിഷ വധ കേസിൽ പുതിയ വെളിപ്പെടുത്തലുകളുമായി ജിഷയുടെ കൂട്ടുകാരിയും ഓട്ടോ ഡ്രൈവറായ കെ.വി നിഷ. പെരുമ്പാവൂരിലെ പാറമടയിൽ നടന്ന കൊലപാതകത്തിലെ ദൃക്‌സാക്ഷിയായിരുന്നു കൊല്ലപ്പെട്ട ജിഷ. ഇക്കാര്യം ജിഷ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നെങ്കിലും അവരതു…


ഇരു കൊറിയകൾക്കിടയിലെയും മഞ്ഞുരുകുന്നു?

ബന്ധവൈരികളായ ഉത്തര കൊറിയയും-ദ​ക്ഷി​ണ കൊ​റി​യയും തമ്മിലുള്ള മഞ്ഞുരുകുന്നതായാണ് റിപോർട്ടുകൾ.ഉ​ത്ത​ര കൊ​റി​യയെ ചർച്ചയ്ക്കു ക്ഷണിച്ചിരിക്കുകയാണ് ദക്ഷിണ കൊറിയ.ശീ​ത​കാ​ല ഒ​ളി​മ്ബി​ക്സി​ല്‍ ഉത്തര കൊറിയന്‍ താ​ര​ങ്ങ​ളെ പ​ങ്കെ​ടു​പ്പി​ക്കു​ന്ന​ത് ബന്ധപ്പെട്ടുള്ള കാര്യങ്ങൾക്കായി ഈ മാസം തന്നെ ചർച്ചനടത്തുമെന്നാണ് സൂചന. സമാധാനവും…


ഓഖി;സർക്കാർ ധനസഹായം വിതരണം ചെയ്തു!

തിരുവനന്തപുരം:ഓഖി ദുരന്തബാധിതർക്കുള്ള സർക്കാർ ധനസഹായം മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്തു. സംസ്ഥാന സർക്കാരിന്റെ 20 ലക്ഷത്തോടൊപ്പം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും രണ്ടു ലക്ഷവുമാണ് വിതരണം ചെയ്തത്. കൂടാതെ ദുരന്തത്തെ അതിജീവിച്ചവരുടെ കുടുബത്തിനു…


രജനികാന്ത് പുതിയ വെബ്സൈറ്റ് പുറത്തിറക്കി!

ചെന്നൈ:രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിനു പിന്നാലെ പുതിയ വെബ്‌സൈറ്റുമായി സ്റ്റൈൽമന്നൻ രജനികാന്ത്. ‘രജനിമന്‍ഡ്രം’ എന്ന വെബ് സൈറ്റിൽ മികച്ച രാഷ്ട്രീയം കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന എല്ലാ ജനങ്ങളും ഇത്തിൾ പങ്കാളികളാകണമെന്നും രജനികാന്ത് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെയാണ് രജനികാന്ത് രാഷ്ട്രീയ…


രഞ്ജി ട്രോഫി;വിദര്‍ഭയ്ക്ക് കന്നി കിരീടം!

ഇന്‍ഡോര്‍: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ വിദര്‍ഭയ്ക്ക് കന്നി കിരീടം. ഫൈനലില്‍ ദില്ലിയെ തോല്‍പ്പിച്ചാണ് വിദര്‍ഭ കിരീടം നേടിയത്. ഒൻപതു വിക്കറ്റിനാണ് ഡൽഹിയുടെ തോൽവി. രണ്ടാമിന്നിങ്സില്‍ ബാറ്റിങിനിറങ്ങിയ ദില്ലി 280 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ…


ഡൽഹിയിൽ കനത്ത മൂടല്‍മഞ്ഞ്!

ഡൽഹിയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് വിമാനങ്ങൾ വൈകി. 300 വിമാനങ്ങളാണ് വൈകിയത്.എട്ടോളം വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തു. പുതുവർഷത്തിന്റെ തിരക്കിനിടെയുണ്ടായ മൂടൽമഞ്ഞിനെ തുടർന്ന് ആഭ്യന്തര-അന്താരാഷ്ട്ര സര്‍വീകളെ ഒരുപോലെയാണ് ബാധിച്ചത്.


ലോകം പുതുവർഷം ആഘോഷിച്ചു!

ലോകം രണ്ടായിരത്തി പതിനെട്ടിനെ വരവേറ്റു. സംസ്ഥാനത്തു സർക്കാരിന്റെ വക പുതു വർഷാഘോഷം ഇല്ലായിരുന്നെങ്കിലും സംഘടനകളുടെയും ക്ലബുകളുടെയും നേതിര്ത്വത്തിൽ വിവിധയിടങ്ങളിൽ ആഘോഷങ്ങൾ നാടാണ്. ലഹരി ഉപയോഗങ്ങൾ തടയുന്നതിനായി പോലീസ് കർശന പരിശോധനകളും നടത്തിയിരുന്നു. ഓഖി ദുരന്തബാധിതർക്കു…