ഉപതിരഞ്ഞെടുപ്പ്;രാജസ്ഥാനിൽ കോൺഗ്രസ്സും,ബംഗാളിൽ തൃണമൂൽ കോൺഗ്രസ്സും!

രാജസ്ഥാനിൽ രണ്ടു ലോക്സഭാ മണ്ഡലങ്ങളിലേക്കും ഒരു നിയമസഭാ മണ്ഡലത്തിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടി. ബിജെപി അംഗങ്ങളുടെ മരണത്തെ തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ ബിജെപിയെ തകർത്ത് കോൺഗ്രസ്സ് സീറ്റുകൾ പിടിച്ചെടുത്തു. ബിജെപി ഭരിക്കുന്ന സംസ്ഥാനമാണ് രാജസ്ഥാൻ.

അജ്മേര്‍, അല്‍വാര്‍ ലോക്സഭാ മണ്ഡലങ്ങളും മണ്ഡല്‍ഗഡ് നിയമസഭാ സീറ്റിലുമാണ് തിരഞ്ഞെടുപ്പ് നടന്നത്. രാജസ്ഥാനില്‍ ഈ വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനാരിക്കെ ഉണ്ടായ കോൺഗ്രസ്സ് മുന്നേറ്റം ബിജെപിക്ക് വലിയ തിരിച്ചടിയാണ്.

അതേസമയം ബംഗാളിലെ നോവപാറ,ഉള്‍ബെറിയ മണ്ഡലങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പില്‍ തൃണമൂല്‍ സ്ഥാനാര്‍ഥികൾ വിജയിച്ചു. ഇവിടെ സിപിഐഎം മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. എന്നാൽ ബിജെപി രണ്ടാം സ്ഥാനത്തെത്തി സ്ഥിതി മെച്ചപ്പെടുത്തി.

Be the first to comment on "ഉപതിരഞ്ഞെടുപ്പ്;രാജസ്ഥാനിൽ കോൺഗ്രസ്സും,ബംഗാളിൽ തൃണമൂൽ കോൺഗ്രസ്സും!"

Leave a comment

Your email address will not be published.


*