എ കെ ശശീന്ദ്രൻ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു!

തിരുവനന്തപുരം:ഫോൺ കെണി കേസിൽ കുറ്റവിമുക്തനായതോടെ എ കെ ശശീന്ദ്രൻ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ പി സദാശിവം സത്യവാചകം ചൊല്ലി കൊടുത്തു. ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി സഭയിലെ മറ്റു മന്ത്രിമാരും ചടങ്ങിൽ പങ്കെടുത്തു.എൻസിപി നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.

എന്നാൽ മുൻ മന്ത്രി തോമസ് ചാണ്ടിയുടെ അസാന്നിധ്യം ശ്രദ്ദേയമായി. പ്രതിപക്ഷം ചടങ്ങു ബഹിഷ്കരിച്ചു. ഗതാഗതമന്ത്രിയായിരുന്ന എ കെ ശശീന്ദ്രൻ ഫോൺ കെണി കേസിൽ കുടുങ്ങി രാജി വയ്ക്കുകയായിരുന്നു. പത്തു മാസത്തെ നിയമ പോരാട്ടത്തിന് ശേഷമാണു ശശീന്ദ്രൻ വീണ്ടും മന്ത്രിയാകുന്നത്.

Be the first to comment on "എ കെ ശശീന്ദ്രൻ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു!"

Leave a comment

Your email address will not be published.


*