കാർഷിക മേഖലയ്ക്ക് ഊന്നൽ നൽകി മോദി സർക്കാരിന്റെ ബഡ്ജറ്റ്!

ന്യൂഡൽഹി:ആരോഗ്യം-കാർഷിക-ഗ്രാമീണ മേഖലകൾക്ക് ഊന്നൽ നൽകി മോദി സർക്കാരിന്റെ അവസാനത്തെ സമ്പൂർണ ബഡ്ജറ്റ്. പാർലമെന്റിൽ ഇന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി ബഡ്ജറ്റ് അവതരിപ്പിച്ചു.ആരോഗ്യ-വിഷയഭ്യാസ-സാമൂഹിക മേഖലകൾക്കായി 1.30 കോടി രൂപ വകയിരുത്തും. മൂന്നു പാർലമെന്റ് മണ്ഡലങ്ങൾക്കു ഒരു മെഡിക്കൽ കോളേജ് ഉറപ്പാക്കും.

വിദ്യാഭ്യാസ മേഖലയ്ക്ക് 1 ലക്ഷം കോടി രൂപ നൽകും.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഔട്ടോമേഷന്‍ എന്നീ മേഖലകള്‍ക്കു പ്രധാനമന്ത്രിയുടെ മുദ്ര പദ്ധതിവഴി മുന്‍ഗണന നൽകും. മുദ്ര പദ്ധതിക്കായി മൂന്ന് ലക്ഷം കോടി രൂപ നീക്കി വയ്ക്കും.ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള എട്ടുകോടി സ്ത്രീകള്‍ക്ക് സൗജന്യ എല്‍പിജി കണക്ഷന്‍,ആയുഷ്​മാന്‍ ഭാരത് പദ്ധതിയുടെ ഗുണഭോക്​താകള്‍ക്ക്​ പ്രതിവര്‍ഷം അഞ്ച്​ ലക്ഷം രൂപ വരെയുള്ള ചികില്‍സ ചെലവ്​ റീ ഇംപേഴ്​സ്​മ​​​െന്‍റായി നല്‍കും.

റെയില്‍വേ വികസനത്തിനായി 1.48 ലക്ഷം കോടി അനുവദിച്ചു.തിരക്കുള്ള റെയില്‍വേ സ്​റ്റഷനുകളില്‍ എസ്​കലേറ്ററുകള്‍ സ്ഥാപിക്കും. എല്ലാ സ്​റ്റേഷനുകളിലും ട്രെയിനുകളിലും വൈ-ഫൈ, സി.സി.ടി.വി എന്നിവ സ്ഥാപിക്കും.ഗ്രാമീണ മേഖലയില്‍ 5 ലക്ഷം വൈ-ഫൈ ഹോട്ട്​ സ്​​പോട്ടുകള്‍ സ്ഥാപിക്കും.500 നഗരങ്ങളിലെ കുടിവെള്ള വിതരണത്തിനായി അമൃത്​ പദ്ധതി,10 ടൂറിസം കേന്ദ്രങ്ങളെ ​െഎക്കോണിക്​ കേന്ദ്രങ്ങളാക്കും.ഗംഗ ശുദ്ധീകരണത്തിനായി 187 പദ്ധതികള്‍ക്ക്​ അംഗീകാരം. ഇറക്കുമതി ചെയുന്ന മൊബൈൽ ഫോണുകൾക്ക് വിലകൂടും.

Be the first to comment on "കാർഷിക മേഖലയ്ക്ക് ഊന്നൽ നൽകി മോദി സർക്കാരിന്റെ ബഡ്ജറ്റ്!"

Leave a comment

Your email address will not be published.


*