തൃശൂർ:മലയാളത്തിലെ പ്രമുഖ നടിക്ക് നേരെ സഹയാത്രികന്റെ ആക്രമണ ശ്രമം. പ്രതിയെ നടി തന്നെ പിടികൂടി റയിൽവേ പോലീസിൽ ഏൽപ്പിച്ചു. ഉറങ്ങി കിടക്കുകയായിരുന്ന നടിക്ക് നേരെ അടുത്ത ബർത്തിൽ ഉണ്ടായിരുന്നയാളാണ് അതിക്രമത്തിന് മുതിർന്നത്. തമിഴ്നാട് സ്വദേശിയായ ആന്റോ ബോസിനെയാണ് പിടികൂടിയത്.
മാവേലി എസ്പ്രസ്സിൽ മുകളിലെ ബർത്തിൽ കിടന്നുറങ്ങുകയായിരുന്ന തന്റെ ചുണ്ടിൽ എന്തോ ഉരയുന്നതു പോലെ തോന്നി.കണ്ണുതുറന്നു നോക്കിയപ്പോൾ ഓപ്പോസിറ്റ് ബർത്തിൽ കിടക്കുന്നയാൾ കൈകൊണ്ടു ഉരസുന്നത്താണ് കണ്ടത്.ഉടൻ അയാളുടെ കൈയിൽ കയറി പിടിച്ചു. താഴെയുള്ള ബർത്തിൽ ഉണ്ടായിരുന്നവരോട് കാര്യം പറഞ്ഞെങ്കിലും ആരും സഹായിക്കാൻ തയാറായില്ല.
അക്രമി രക്ഷപെടാത്തെ നോക്കിയത് താൻ ഒറ്റയ്ക്കാണ്. എന്റെ ബഹളം കേട്ട് തിരക്കഥ കൃത്ത് ഉണ്ണി ആറും മറ്റൊരാളും എത്തിയാണ് ടി ടി ആറിനെ വിവരം അറിയിച്ചതെന്നും നടി പറഞ്ഞു. മലയാളിയുടെ സ്ത്രീ സുരക്ഷാ ഫേസ് ബുക്കിലിടുന്ന പോസ്റ്റിലൂടെ തീരുന്നതായി സംഭവത്തോടെ മനസിലായതായിയും നടി പറഞ്ഞു.
Be the first to comment on "ട്രെയിനിൽ നടിക്ക് നേരെ ആക്രമണം;പ്രതി പിടിയിൽ!"