കേരളം ബഡ്ജറ്റ്:ഇത്തവണയും കിഫ്‌ബി തന്നെ ശരണം!

തിരുവനന്തപുരം:പിണറായി സർക്കാരിന്റെ മൂന്നാമത്തെ ബഡ്ജറ്റവതരണം ധനമന്ത്രി തോമസ് ഐസക് ഇന്ന് നിയമസഭയിൽ അവതരിപ്പിച്ചു. സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന കെഎസ്ആർ ടിസിയെ കരകയറ്റാനായി 1000 കോടി രൂപയാണ് നീക്കി വെച്ചിരിക്കുന്നത്. എന്നാൽ പെൻഷൻ ബാധ്യത സർക്കാർ ഏറ്റെടുക്കില്ല.

ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തീരദേശ മേഖലയ്ക്കായി രണ്ടായിരം കോടിയുടെ പാക്കേജാണ്‌ പ്രഖ്യാപിച്ചത്. ഇതിനു പുറമെ കിഫ്ബിയിൽ നിന്നും 900 കോടിയും അനുവദിക്കും. രണ്ടേക്കറിൽ കൂടുതൽ ഭൂമിയുള്ളവർ,1200 ചതുരശ്ര അടി വീടുള്ളവർ , 1000 സിസി കാറുള്ളവര്‍, ആദായനികുതി അടയ്ക്കുന്നവർ കൂടെയുള്ളവർ തുടങ്ങിയ ആളുകൾ സാമൂഹിക പെൻഷന് അനര്ഹരാണ്.

തെരഞ്ഞെടുക്കപ്പെട്ട റേഷന്‍ കടകള്‍ മാര്‍ജിന്‍ ഫ്രീയാക്കും. കേരള ആഗ്രോ ബിസിനസ് കമ്ബനി രൂപീകരിക്കും. ചെറുകിട സംസ്കരണ യൂണിറ്റുകള്‍ക്ക് എട്ടുകോടി അനുവദിച്ചപ്പോൾ സ്വയം സഹായ സംഘങ്ങൾ വ്യക്തിഗത യൂണിറ്റുകള്‍ക്ക് നാലുകോടിയും അനുവദിച്ചു.പുതുച്ചേരിയിൽ വാഹന രജിസ്‌ടേഷൻ നടത്തിയവർ സംസ്ഥാനത്തു കൃത്യമായ നികുതി അടച്ചു നിയമ നടപടികളിൽ നിന്നും കുറ്റവിമുക്തരാകാമെന്നും ധനമന്ത്രി പറഞ്ഞു.

ഭക്ഷ്യ സബ്സിഡിക്കായി 754 കോടി. സ്ത്രീ സുരക്ഷയ്ക്കായി 50 കോടി. ജില്ലാതലത്തിൽ ട്രാന്സ്ജെന്ഡറുകൾക്കായി 10 കോടി. എറണാകുളത്തു നാലുകോടി രൂപായ്ക്കു ഷി ലോഡ്ജുകൾ സ്ഥാപിക്കും.എൻഡോൾസൾഫാൻ ബാധിതർക്കായി 50 കോടി.

മദ്യത്തിന് വിലകൂടും.നാനൂറു രൂപ വരെയുള്ള മദ്യത്തിന് 200 ശതമാനവും, അതിനു മുകളില്‍ 210 ശതമാനവും നികുതി. ബിയറിന് 100 % നികുതി. എകെജി സ്മാരകത്തിനായി 10 കോടി. എല്ലാ പദ്ധതികളുടെയും പ്രധാന ആശ്രയം കിഫ്‌ബി തന്നെയാണ്. എന്നാൽ കിഫബിക്കു എവിടെ നിന്നുമാണ് വരുമാനം ലഭിക്കുന്നതെന്ന്‌ അറിയില്ല.

Be the first to comment on "കേരളം ബഡ്ജറ്റ്:ഇത്തവണയും കിഫ്‌ബി തന്നെ ശരണം!"

Leave a comment

Your email address will not be published.


*