നടി ആക്രമിക്കപ്പെട്ട കേസില്‍ പോലീസ് തെളിവുകളുടെ പട്ടിക കോടതിയില്‍ സമര്‍പ്പിച്ചു!

കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസില്‍ പോലീസ് തെളിവുകളടങ്ങിയ പട്ടിക കോടതിയില്‍ സമര്‍പ്പിച്ചു. 760 തെളിവുകളുടെ പട്ടികയാണ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. നടിയെ അക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ ഒഴികെയുള്ള പട്ടികയാണ് സമർപ്പിച്ചിരിക്കുന്നത്. സിസി ടിവി ദൃശ്യങ്ങൾ,സിഡി,പെൻഡ്രൈവ് ഉൾപ്പെടെയുള്ള തെളിവുകളാണ് സമർപ്പിച്ചത്. തെളിവുകൾ ആവശ്യപ്പെട്ടു കേസിലെ പ്രതിയായ നടൻ ദിലീപ് കോടതിയെ സമീപിച്ചിരുന്നു.

ഇതിനെ തുടർന്ന് രേഖകളുടെയും തെളിവുകളുടെയും പട്ടിക തയാറാക്കി സത്യവാങ്മൂലം നല്‍കാന്‍ പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. നടിയെ അക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകൾ ആവശ്യപ്പെട്ടായിരുന്നു ദിലീപിന്റെ ഹർജി. എന്നാൽ നടിയെ അക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ ദിലീപിന് നല്കാൻ ആകില്ലെന്നാണ് പോലീസിന്റെ നിലപാട്.

Be the first to comment on "നടി ആക്രമിക്കപ്പെട്ട കേസില്‍ പോലീസ് തെളിവുകളുടെ പട്ടിക കോടതിയില്‍ സമര്‍പ്പിച്ചു!"

Leave a comment

Your email address will not be published.


*