അണ്ടർ 19 ലോകകപ്പ്;ഇന്ത്യ ചാമ്പ്യന്മാർ!

ക്രൈസ്റ്റ്ചര്‍ച്ച്:അണ്ടർ 19 ലോകകപ്പിൽ ഇന്ത്യ ചാമ്പ്യന്മാർ.ഫൈനലിൽ ഓസ്‌ട്രേലിയയെ 8 വിക്കറ്റിന് തോൽപ്പിച്ചാണ് ഇന്ത്യ കിരീടം നേടിയത്. ഇന്ത്യയുടെ നാലാമത്തെ ലോകകപ്പ് കിരീടമാണ്.2000 ,2008 .2012 എന്നീ വർഷങ്ങളിലും ഇന്ത്യ കിരീടം നേടിയിട്ടുണ്ട്. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ 47.2 ഓവറില്‍ 216 റണ്സെടുത്തു ഓൾ ഔട്ടായി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 38.5 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 217 റണ്സെടുത്തു. സെഞ്ചുറി നേടിയ മന്‍ജോത് കല്‍റയാണ് (101*) ഇന്ത്യൻ ടീമിന്റെ വിജയ ശില്പി. ടൂർണമെന്റിൽ പരാജയം അറിയാതെയാണ് രാഹുൽ ദ്രാവിഡിന്റെ ശിക്ഷണത്തിലുള്ള ഇന്ത്യൻ ടീം വിജയം കൈവരിച്ചിരിക്കുന്നത്.

വിജയത്തോടെ ഏറ്റവും കൂടുതൽ ലോകകപ്പ് കിരീടം നേടുന്ന ടീമായി ഇന്ത്യ. പരിശീലകൻ രാഹുൽ ദ്രാവിഡിനും ടീമിനും ബിസിസിഐ 50 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.

Be the first to comment on "അണ്ടർ 19 ലോകകപ്പ്;ഇന്ത്യ ചാമ്പ്യന്മാർ!"

Leave a comment

Your email address will not be published.


*