മലയാള സിനിമയിൽ പുതിയ വനിതാ സംഘടന!

കൊച്ചി:മലയാള സിനിമയിൽ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ അധ്യക്ഷതയിൽ പുതിയ വനിതാ സംഘടന.സംവിധായകരുടെ സംഘടനയായ ഫെഫ്കയുടെ നേതൃത്വത്തിലാണ് വനിതാ സംഘടന രൂപീകരിച്ചിരിക്കുന്നത്. ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിലുള്ള കോര്‍ഡിനേഷന്‍ കമ്മറ്റിയാണ് സംഘടനയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക.അധ്യക്ഷയായ ഭാഗ്യലക്ഷ്മിയുടെ അഭാവത്തിൽ സംഘടനയുടെ ആദ്യ സംഗമം ഇന്ന് എറണാകുളത്തു നടന്നു.മാന്യമായ തൊഴില്‍ സാഹചര്യത്തിന്റെ അഭാവം, പ്രതിഫല തര്‍ക്കം , ലിംഗ വിവേചനം , ലൈംഗിക ചൂഷണം തുടങ്ങി ഒട്ടേറെ പ്രശ്നങ്ങള്‍ ചർച്ച ചെയ്തു. നേരത്തെ സിനിമയിലെ എല്ലാ മേഖലകളിൽ നിന്നുമുള്ള ആളുകളെയും പങ്കെടുപ്പിച്ചു കൊണ്ട് ഡബ്ല്യുസിസി എന്ന വനിതാ കൂട്ടായ്മ രൂപീകരിച്ചിരുന്നു.

ഫെഫ്ക വനിത കൂട്ടായ്മ
ഏറണാകുളം ഃ ഫെഫ്കയുടെ അംഗങ്ങളായി ചലച്ചിത്ര രംഗത്ത് പ്രവര്‍ത്തിക്കുന്ന 200-ഓളം സാങ്കേതിക പ്രവര്‍ത്തകരായ വനിതകള്‍ ഏറണാകുളത്ത് ഒത്തുചേര്‍ന്നു.

ഇത്തരം ഒരു കൂട്ടായ്മ വിളിച്ചു ചേര്‍ക്കാനുണ്ടായ സാഹചര്യം ഫെഫ്ക ജനറല്‍ സെക്രട്ടറി ശ്രീ ബി ഉണ്ണികൃഷ്ണന്‍ വിശദീകരിച്ചു .

ഫെഫ്ക പ്രസിഡണ്ട് ശ്രീ സിബി മലയില്‍ അദ്ധ്യക്ഷം വഹിച്ച ചടങ്ങില്‍ ജി എസ് വിജയന്‍ , എ.കെ സാജന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. തുടർന്ന് വനിതാംഗങ്ങൾമാത്രമായി യോഗം ചേരുകയും ആശയവിനിമയം നടത്തുകയും ചെയ്തു.

ഫെഫ്കയിലെ വനിത അംഗങ്ങളില്‍ നിന്നും ഒരു കോര്‍ കമ്മറ്റി രൂപീകരിച്ചു.

മാന്യമായ തൊഴില്‍ സാഹചര്യത്തിന്റെ അഭാവം, പ്രതിഫല തര്‍ക്കം , ലിംഗ വിവേചനം , ലൈംഗിക ചൂഷണം തുടങ്ങി ഒട്ടേറെ പ്രശ്നങ്ങള്‍ സിനിമയിലെ താരത്തിളക്കമില്ലാത്ത അടിസ്ഥാന വര്‍ഗ്ഗത്തിന് പങ്ക് വെക്കാനുണ്ടായിരുന്നു.

സിനിമയിലെ വിവിധ മേഖലകളെ പ്രതിനിധാനം ചെയ്ത് വനിത വിഭാഗത്തിന്‍റെ
കോര്‍കമ്മറ്റി രൂപീകരിച്ചു. മെമ്പര്‍മാര്‍
ഭാഗ്യലക്ഷമി ( ഡബ്ബിങ്ങ് ) , ജയഗീത ( റൈറ്റേഴ്സ് യൂണിയന്‍ ) മാളു എസ് ലാല്‍ ( ഡയറക്ടേഴ്സ് യൂണിയന്‍ ) സിജി തോമസ് നോബെല്‍ (കോസ്റ്റ്യം ) അഞ്ജന ( ഡാന്‍സേസ് യൂണിയന്‍ ) മനീഷ ( മെയ്ക്കപ്പ് ) സുമംഗല ( ഡബ്ബിങ്ങ് )
ഉമ കുമരപുരം ( സിനിമാട്ടൊഗ്രാഫി )

തൊഴില്‍ മേഖലയിലെ വിഷയങ്ങള്‍ വനിത നേതൃത്വത്തെ അറിയിക്കാന്‍ മുഴുവന്‍ വനിത അംഗങ്ങളേയും ചേര്‍ത്ത് പുതിയ ഒരു വാട്സപ്പ് ഗ്രൂപ്പ് നിലവില്‍ വന്നു.

ചലച്ചിത്ര രംഗത്തെ സ്ത്രീകളുടെ പരാതികളിലും പ്രശ്നങ്ങളിലും ഇനി ഫെഫ്ക ഇടപെടുന്നത് കോര്‍ കമ്മറ്റി മുഖേന ആയിരിക്കും.

വനിത കോര്‍ കമ്മറ്റിയിലെ രണ്ട് അംഗങ്ങള്‍ ഫെഫ്ക ജനറല്‍ കൗണ്‍സിലിലെ പ്രത്യേക ക്ഷണിതാക്കളായിരിക്കും. പരമാധികാര കമ്മിറ്റിയിൽ വനിതകൾക്ക്‌ നേരിട്ട്‌ പ്രാതിനിധ്യം നൽകുന്ന ഇന്ത്യയിലെ ആദ്യ ചലച്ചിത്ര തൊഴിലാളി സംഘടനയായി ഫെഫ്ക്ക മാറി.

Be the first to comment on "മലയാള സിനിമയിൽ പുതിയ വനിതാ സംഘടന!"

Leave a comment

Your email address will not be published.


*