സ്പീക്കറുടെ കണ്ണടയും വിവാദത്തിൽ!

തിരുവനന്തപുരം:മന്ത്രി കെ കെ ഷൈലജയ്ക്കു പുറമെ സ്‌പീക്കർ ശ്രീരാമകൃഷ്ണനും കണ്ണട വിവാദത്തിൽ. കണ്ണടയ്ക്കായി സ്‌പീക്കർ സർക്കാരിൽ നിന്നും 49,900 രൂപ കൈപ്പറ്റിയതായി വിവരാകാശരേഖ പറയുന്നു. ഫ്രെയിമിന് 5000 രൂപയും ലെൻസിനു 44,900 രൂപയുമാണ് കൈപറ്റിയിരിക്കുന്നത്. 4,25,549 രൂപയാണ് മെഡിക്കല്‍ റീ ഇംബേഴ്സ്മെന്റ് ആയി ആകെ കൈപ്പറ്റിയിട്ടുള്ളത്.

എന്നാൽ ഡോക്ടറുടെ നിർദേശ പ്രകാരമാണ് കണ്ണട വാങ്ങിയതെന്നും, ഫ്രെയിമിന്റെ വില 5000 രൂപയില്‍ കൂടരുത് എന്ന മാനദണ്ഡം പാലിച്ചതായും സ്പീക്കർ പറഞ്ഞു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെയാണ് ജനപ്രതിനിധികളുടെ ആഡംബരമെന്നതം ശ്രദ്ദേയമാണ്.

Be the first to comment on "സ്പീക്കറുടെ കണ്ണടയും വിവാദത്തിൽ!"

Leave a comment

Your email address will not be published.


*