ചികിത്സ ചെലവ്; ധനമന്ത്രിയും വിവാദത്തിൽ!

തിരുവനന്തപുരം:ആരോഗ്യമന്ത്രി കെ കെ ഷൈലജയ്ക്കും സ്‌പീക്കർ ശ്രീരാമകൃഷ്ണനും പിന്നാലെ ധനമന്ത്രി തോമസ് ഐസക്കും വിവാദത്തിൽ.ചികിത്സ ചിലവിനത്തിൽ സർക്കാരിൽ നിന്ന് 1.2 ലക്ഷം രൂപ കൈപ്പറ്റിയതായി കണക്കുകൾ പറയുന്നു. കോട്ടയ്ക്കലിലെ ആയുര്‍വേദ ചികില്‍സക്കായി വാങ്ങിയത് ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയാണ്.

14 ദിവസത്തെ ചികിത്സയ്ക്കിടെ വാങ്ങിയ 14 തോർത്തിന്റേതു ഉൾപ്പെടെ ചികിത്സയിനത്തിൽ മന്ത്രി കൈപറ്റിയിട്ടുണ്ട്.മരുന്ന് വാങ്ങിയത് ചിലവായത് 21990 രൂപ. മുറിവാടക 79200 രൂപ. 14 തോർത്തു വാങ്ങിയത് 195 രൂപ.തലയിണയുടെ ചെലവിനത്തില്‍ 250 രൂപ തുടങ്ങി ആകെ ചെലവ് 1,20048 രൂപയാണ്.

നേരത്തെ സർക്കാർ ചിലവിൽ വിലകൂടിയ കണ്ണട വാങ്ങിയതിന് കെ കെ ഷൈലജയ്ക്കും സ്‌പീക്കർ ശ്രീരാമകൃഷ്ണനും വിവാദത്തിൽ പെട്ടിരുന്നു. കെ കെ ശൈലജ 28,000 രൂപയും സ്‌പീക്കർ ശ്രീരാമകൃഷ്ണൻ 49,900 രൂപയുടെ കണ്ണടയുൾപ്പെടെ ചികിത്സയിനത്തിൽ 49,900 രൂപയാണ് കൈപ്പറ്റിയത്. സംസ്ഥാനത്തു സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കെയുള്ള ജനപ്രതിനിധികളുടെ ഖജനാവ് ധൂർത്തടിക്കുന്ന നടപടി വിമര്ശിക്കപ്പെടേണ്ടത് തന്നെയാണ്.

Be the first to comment on "ചികിത്സ ചെലവ്; ധനമന്ത്രിയും വിവാദത്തിൽ!"

Leave a comment

Your email address will not be published.


*