തത്കാലം എൻഡിഎ സഖ്യം വിടേണ്ടെന്ന തീരുമാനത്തിൽ ടിഡിപി!

ബഡ്ജറ്റിൽ വേണ്ടത്ര പരിഗണന ലഭിക്കാത്തതിനാൽ എൻഡിഎ സഖ്യം വിടാനുള്ള ടിഡിപിയുടെ തീരുമാനം തല്കാലത്തേയ്ക്കില്ല. ബിജെപി ദേശീയാധ്യക്ഷൻ അമിത്ഷായുടെ അഭ്യർത്ഥനയെ തുടർന്നാണ് നീക്കമെന്നാണ് സൂചന. ബജറ്റ് സമ്മേളനത്തിൽ ആന്ധ്രപ്രദേശിന്‌ കൂടുതൽ പരിഗണന നൽകാമെന്ന ധനമന്ത്രിയുടെ പ്രസ്താവന കൂടി കണക്കിലെടുത്താണ് തീരുമാനം.

എന്നാൽ കുറച്ചു ദിവസങ്ങൾക്കുള്ളിൽ തീരുമാനം ആയില്ലെകിൽ കടുത്ത തീരുമാനം എടുക്കാനാണ് ഇന്ന് അമരാവതിയിൽ ചേർന്ന ടിഡിപി നേതാക്കളുടെ യോഗത്തിലെ പൊതു വികാരം. നേരത്തെ ബഡ്ജറ്റിൽ ആന്ധ്രപ്രദേശിന്‌ പരിഗണന ലഭിക്കാത്തതിൽ പ്രതിഷേധിച്ചു ടിഡിപി എംപിമാർ രാജിക്കൊരുങ്ങിയിരുന്നു. എന്നാൽ കുറച്ചു കൂടി കാക്കനായിരുന്നു ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എംപിമാർക്ക് നൽകിയ നിർദേശം.

Be the first to comment on "തത്കാലം എൻഡിഎ സഖ്യം വിടേണ്ടെന്ന തീരുമാനത്തിൽ ടിഡിപി!"

Leave a comment

Your email address will not be published.


*