രണ്ടാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയ്ക്ക് ജയം!

സെഞ്ചുറിയൻ:ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ഒൻപതു വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രികയ്ക്ക് ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്കു മുന്നില്‍ അടിപതറി. 32.2 ഓവറില്‍ 118 റണ്‍സിന് എല്ലാവരും പുറത്തായപ്പോൾ, മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 20.3 ഓവറില്‍ ലക്‌ഷ്യം കണ്ടു.

യുസ്വേന്ദ്ര ചാഹൽ 22 റൺസുമാത്രം വിട്ടുകൊടുത്തു അഞ്ചു വിക്കറ്റെടുത്തപ്പോൾ കുല്‍ദീപ് യാദവ് 20 റൺസ് വിട്ടുകൊടുത്തു 3 വിക്കറ്റെടുത്തു. ഭുവനേഷ് കുമാറും ജസ്പ്രീത് ബുമ്രയും ഓരോ വിക്കറ്റും നേടി. ഇന്ത്യക്കായി കോഹ്ലി 50 പന്തില്‍ 46 റണ്‍സും ശിക്കർ ധവാന്‍ 56 പന്തില്‍ 51 റണ്‍സും നേടി പുറത്താകാതെ നിന്നു. മൂന്നാം ഏകദിനം കേപ്‌ടൗണിൽ ബുധനാഴ്ച നടക്കും.

Be the first to comment on "രണ്ടാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയ്ക്ക് ജയം!"

Leave a comment

Your email address will not be published.


*