ഗായകർക്കായി പുതിയ കൂട്ടായ്മ ‘സമം’!

കൊച്ചി:മലയാള ചലച്ചിത്ര രംഗത്തു പുതിയ സംഘടനകൾ വരുന്ന കാലമാണിത്. ഇപ്പോൾ ചലച്ചിത്ര പിന്നണി ഗായകർക്കായി സിങ്ങേഴ്​സ്​ അസോസിയേഷന്‍ ഒാഫ്​ മലയാളം മൂവീസ്​(സമം) എന്നപേരിൽ സംഘടന രൂപം കൊണ്ടു. ഇന്ത്യയിൽ തന്നെ ആദ്യമായാണ് ചലച്ചിത്ര പിന്നണി ഗായകർക്കായി സംഘടന രൂപം കൊള്ളുന്നത്.

കൊച്ചിയിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര രംഗത്തെ 75 ഓളം ഗായകർ പങ്കെടുത്തു. ഗാനഗന്ധർവൻ കെ ജെ യേശുദാസ് സംഘടനയുടെ ലോഗോ പ്രകാശനം ചെയ്തു.പിന്നണി ഗാനരംഗത്ത് കഷ്ടത അനുഭവിക്കുന്നവരെ സഹായിക്കുകയാണ് സംഘടനയുടെ ലക്‌ഷ്യം. ഇതിനായുള്ള പണം സ്റ്റേജ് ഷോകളിലൂടെ കണ്ടെത്തും.

Be the first to comment on "ഗായകർക്കായി പുതിയ കൂട്ടായ്മ ‘സമം’!"

Leave a comment

Your email address will not be published.


*