നടി ആക്രമിക്കപ്പെട്ട കേസിൽ തെളിവുകൾ ദിലീപിന് കൈമാറി!

കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ തെളിവുകൾ പ്രോസിക്യൂഷന്‍ നടൻ ദിലീപിന് കൈമാറി. സിസി ടിവി ദൃശ്യങ്ങൾ,സിഡി,പെൻഡ്രൈവ് ഉൾപ്പെടെയുള്ള 760 തെളിവുകളുടെ പട്ടിക പോലീസ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചിരുന്നു. രണ്ടു പ്രതികളുടെ മൊബൈല്‍ ഫോണുകളുടെ ശാസ്ത്രീയ പരിശോധന ഫലം, മുഖ്യപ്രതി പള്‍സര്‍ സുനി അന്വേഷണ ഉദ്യോഗസ്ഥന് നല്‍കിയ കുറ്റസമ്മത മൊഴിയുടെ ശബ്ദരേഖയുടെ പകര്‍പ്പ് എന്നിവയും കൈമാറിയ തെളിവുകളിൽ ഉൾപ്പെടുന്നു.തെളിവുകൾ ആവശ്യപ്പെട്ടു കേസിലെ പ്രതിയായ നടൻ ദിലീപ് കോടതിയെ സമീപിച്ചിരുന്നു.

Be the first to comment on "നടി ആക്രമിക്കപ്പെട്ട കേസിൽ തെളിവുകൾ ദിലീപിന് കൈമാറി!"

Leave a comment

Your email address will not be published.


*