പദ്മശ്രീ ലക്ഷ്മിക്കുട്ടിക്ക് സ്വന്തമായി വീടെന്ന സ്വപ്നം പൂവണിയുന്നു!

തിരുവനന്തപുരം:വനമുത്തശ്ശി പദ്മശ്രീ ലക്ഷ്മിക്കുട്ടിക്ക് സ്വന്തമായി വീടെന്ന സ്വപ്നം യാഥാർഥ്യമാകുന്നു.നാട്ടുവൈദ്യ ചികിത്സക ലക്ഷ്മിക്കുട്ടിയമ്മയ്ക്ക് സംവിധായകന്‍ ശ്രീകുമാര്‍ മേനോനാണു വീട് നിർമ്മിച്ച് നല്കുന്നത്. നാട്ടറിവുകളും ഗ്രന്ഥശേഖരങ്ങളും ലക്ഷ്മിക്കുട്ടിക്ക് സൂക്ഷിച്ചു വൈകാനൊരിടമില്ലെന്ന വാർത്തയുടെ അടിസ്ഥാനത്തിലാണ് ശ്രീകുമാർ മേനോൻ സഹായവുമായെത്തിയത്. ആർകിടെക്ട് ജി ശങ്കറാണ് പ്രകൃതിക്കു കോട്ടം വരാത്ത രീതിയിൽ വീട് നിർമ്മിക്കുക.ഉടൻ തന്നെ വീട് നിർമാണം ആരംഭിക്കും. മോഹൻലാൽ നായകനായി ചിത്രീകരണം പുരോഗമിക്കുന്ന ‘ഒടിയൻ’ന്റെ സംവിധായകനാണ് പാലക്കാട് സ്വദേശിയായ ശ്രീകുമാർ മേനോൻ.

Be the first to comment on "പദ്മശ്രീ ലക്ഷ്മിക്കുട്ടിക്ക് സ്വന്തമായി വീടെന്ന സ്വപ്നം പൂവണിയുന്നു!"

Leave a comment

Your email address will not be published.


*