ബിനോയ് കോടിയേരിക്ക് ദുബായിൽ യാത്ര വിലക്ക്!

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്ക് ദുബായിൽ യാത്ര വിലക്ക്. ജാസ് ടുറിസം കമ്പനി ബിനോയുടെ പേരിൽ നൽകിയ സിവിൽ കേസിലാണ് ദുബായ് കോടതി യാത്ര വിലക്ക് ഏർപ്പെടുത്തിയത്.വിലക്കിനെ തുടർന്ന് നിലവിൽ ദുബായിലുള്ള ബിനോയിക്ക് ഇന്ത്യ ഉൾപ്പെടെ മറ്റൊരു രാജ്യത്തേക്കും പോകാനാകില്ല.

നേരത്തെ 60000 ദിർഹം അടച്ചു ഒത്തു തീർപ്പാക്കിയ കേസിലാണ് ഇപ്പോൾ യാത്ര വിലക്ക് ഏർപെടുത്തിയിരിക്കുന്നതെന്നു ബിനോയ് കോടിയേരി പറയുന്നു. എന്നാൽ ബിനോയ് 13 കോടി ജാസ് ടുറിസം കമ്പനിക്ക് നല്കാനുണ്ടെന്ന വാർത്തകൾ തെറ്റാണെന്നും രു കോടി 72 ലക്ഷം രൂപ മാത്രമാണ് ബിനോയ് നൽകാനുള്ളതെന്നും സഹോദരൻ ബിനീഷ് കോടിയേരി തിരുവനന്തപുരത്തു പറഞ്ഞു.

Be the first to comment on "ബിനോയ് കോടിയേരിക്ക് ദുബായിൽ യാത്ര വിലക്ക്!"

Leave a comment

Your email address will not be published.


*