നാലു ദിവസം മുൻപ് കാണാതായ എണ്ണക്കപ്പൽ കണ്ടെത്തി!

നാലു ദിവസം മുൻപ് ആഫ്രിക്കൻ തീരത്ത് കാണാതായ എണ്ണക്കപ്പൽ കണ്ടെത്തി. മറൈന്‍ എക്സ്പ്രസ് എന്ന എണ്ണക്കപ്പല്‍ നാല് ദിവസങ്ങള്‍ക്ക് മുൻപ് കടൽ കൊള്ളക്കാർ തട്ടിയെടുക്കുകയായിരുന്നു. രണ്ടു മലയാളികളടക്കം 22 ജീവനക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. ഇവർ സുരക്ഷിതരാണെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പറഞ്ഞു. എന്നാൽ കപ്പലിലുണ്ടായിരുന്ന 13,500 ടണ്‍ ഗാസോലിന്‍ കൊള്ളക്കാര്‍ അപഹരിച്ചു.

Be the first to comment on "നാലു ദിവസം മുൻപ് കാണാതായ എണ്ണക്കപ്പൽ കണ്ടെത്തി!"

Leave a comment

Your email address will not be published.


*