മാലി ദ്വീപിൽ രാഷ്ട്രീയ അടിയന്തരാവസ്ഥ!

മാലി ദ്വീപിൽ രാഷ്ട്രീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മാലി ദ്വീപിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ നിന്നും മോചിപ്പിക്കാനായി ഇന്ത്യ സൈനികമായി ഇടപെടണമെന്ന് മാലിയിലെ ജനങ്ങൾക്ക് വേണ്ടി അഭ്യര്ഥിക്കുന്നതായി മുൻ പ്രസിഡന്റ് മുഹമ്മദ് നഷീദ് ട്വീറ്ററിലൂടെ ആവശ്യപ്പെട്ടു. നിലവിൽ ജയിലിലാണ് മുഹമ്മദ് നഷീദ്. ജയിലിൽ കഴിയുന്ന മുഴുവൻ ജനപ്രതിനിധികളെയും വിട്ടയക്കണമെന്ന മാലിയിലെ സുപ്രീംകോടതി വിധി നടപ്പിലാക്കാൻ നിലവിലെ പ്രസിഡന്റ് അബ്ദുല്ല യമീന്‍ തയാറായില്ല.

കൂടാതെ അഴിമതി ആരോപിച്ചു സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അബ്ദുല്ല സയീദിനെയും മറ്റു ജഡ്ജിമാരെയും മാലി പോലീസ് അറസ്റ്റ് ചെയ്തു ജയിലിലടച്ചു. തുടർന്നാണ് പ്രസിഡന്റ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. മാലിയിലെ രാഷ്ട്രീയ അനിശ്ചിതത്വം കണക്കിലെടുത്തു പൗരന്മാർക്ക് മാലി സന്ദർശ്ശിക്കുന്നതിനു ഇന്ത്യ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

Be the first to comment on "മാലി ദ്വീപിൽ രാഷ്ട്രീയ അടിയന്തരാവസ്ഥ!"

Leave a comment

Your email address will not be published.


*