മൂന്നരവയസ്സുകാരിയെ പീഡിപ്പിച്ച അച്ഛനും ബന്ധുവും അറസ്റ്റിൽ!

കോട്ടയം:ചിങ്ങവനത്ത് മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച അച്ഛനും ബന്ധുവും അറസ്റ്റിൽ.കുട്ടിയുടെ അച്ഛനും ഇയാളുടെ അമ്മാവന്റെ മകനെയുമാണ് ചങ്ങനാശേരി പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ അച്ഛനും അമ്മയും പിനാഗി രണ്ടു വീടുകളിലായാണ് താമസമെന്നും, എല്ലാ ശനിയാഴ്ചകളിലും കുട്ടിയെ അച്ഛൻ വന്നു കൂട്ടി കൊണ്ട് പോകുകയും തിങ്കളാഴ്ച തിരിച്ചു കൊണ്ട് വിട്ടിരുന്നതുമായാണ് വിവരം.

കഴിഞ്ഞ ദിവസം അംഗൻവാടിയിലെത്തിയ കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അദ്ധ്യാപിക ആരോഗ്യപ്രവർത്തകർ വിവരം അറിയിക്കുകയായിരുന്നു.തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടി പീഡനത്തിനിരയായ വിവരം പുറത്തറിയുന്നത്.ഇവർ നൽകിയ വിവരമനുസരിച്ചു പോലീസ് കുട്ടിയുടെ പിതാവിനെയും ബന്ധുവിനെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

Be the first to comment on "മൂന്നരവയസ്സുകാരിയെ പീഡിപ്പിച്ച അച്ഛനും ബന്ധുവും അറസ്റ്റിൽ!"

Leave a comment

Your email address will not be published.


*