ശ്രീജിത്ത് വിജയനെതിരായ വാർത്ത വിലക്കിന് ഹൈക്കോടതിയുടെ സ്റ്റേ!

കൊച്ചി:ചവറ എംഎൽഎ വിജയൻ പിള്ളയുടെ മകൻ ശ്രീജിത്ത് വിജയനെതിരായ സാമ്ബത്തിക തട്ടിപ്പു കേസിനെ കുറിച്ചുള്ള മാധ്യമ വാർത്തകൾക്കു വിലക്കിന് ഹൈക്കോടതിയുടെ സ്റ്റേ.കരുനാഗപ്പള്ളി കോടതിയാണ് ശ്രീജിത്തിനെതിരായ മാധ്യമ വാർത്തകൾക്കു വിലക്കേർപ്പെടുത്തിയത്. കരുനാഗപ്പള്ളി സബ് കോടതിയുടെ വിധി ഭരണഘടനാ വിരുദ്ധമാണെന്നും ഹൈക്കോടതി പറഞ്ഞു.

ശ്രീജിത്ത് വിജയനും കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്ക് എതിരായ ദുബായ് ജാസ് ടുറിസം കമ്പനിയുടെ ഡയറക്ടറായ ഹസന്‍ ഇസ്മാ ഈല്‍ അബ്ദുല്ല അല്‍ മര്‍സൂഖി ഇന്നലെ തിരുവനന്തപുരത്തു വാർത്താസമ്മേളനം നടത്താനിരിക്കെയാണ് ശ്രീജിത്ത് വിജയൻ കരുനാഗപ്പള്ളി സബ് കോടതിയിൽ നിന്നും അനുകൂല വിധി നേടിയെടുത്തത്. ഇതിനെ തുടർന്ന് വാർത്താസമ്മേളനം ഉപേക്ഷിച്ചിരുന്നു.

Be the first to comment on "ശ്രീജിത്ത് വിജയനെതിരായ വാർത്ത വിലക്കിന് ഹൈക്കോടതിയുടെ സ്റ്റേ!"

Leave a comment

Your email address will not be published.


*