കേപ്ടൗണിൽ വിരാടിന് സെഞ്ച്വറി!

കേപ്‌ടൗൺ:ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യ ബാറ്റ് ചെയ്യുകയാണ്.ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി സെഞ്ചുറിയും ശിഖർ ധവാൻ അർദ്ധ സെഞ്ചുറിയും നേടി. ഏകദിന കരിയറിലെ 34-ാം സെഞ്ചുറിയാണ് വിരാട് കേപ്ടൗണില്‍ നേടിയത്. 159 പന്തിൽ നിന്നും 160 റണ്സെടുത്തു കോഹ്‌ലി പുറത്താകാതെ നിന്നു.

ശിഖർ ധവാൻ 63 പന്തിൽ നിന്നും 76 റണ്സെടുത്തു കോഹ്‌ലിക്ക് മികച്ച കൂട്ടുകെട്ട് നൽകിയെങ്കിലും ഐഡൻ മാർക്രംത്തിന്റെ കാച്ചിൽ പുറത്തായി. രോഹിത് ശർമ(0),രഹാനെ (11),ഹർദിക് പാണ്ഡിയ(14),ധോണി (10) എന്നിവർക്ക് മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ ആയില്ല. ഇന്ത്യ 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 303 റണ്സെടുത്തിട്ടുണ്ട്.

Be the first to comment on "കേപ്ടൗണിൽ വിരാടിന് സെഞ്ച്വറി!"

Leave a comment

Your email address will not be published.


*