കോൺഗ്രസാണ് രാജ്യത്തെ വിഭജിച്ചതെന്നു പ്രധാനമന്ത്രി!

ന്യൂഡൽഹി:രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ പ്രസംഗത്തിനിടെ കോൺഗ്രസിനെതിരെ ആഞ്ഞടിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. ജവാഹർലാൽ നെഹ്രുവിനു പകരം സർദാർ വല്ലഭായി പറ്റില്ലായിരുന്നു ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ആകേണ്ടിയിരുന്നത്. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമായിരുന്നേനെയെന്നും അദ്ദേഹം പറഞ്ഞു.

ഏതു തരം ജനാധിപത്യത്തെ കുറിച്ചാണ് നിങ്ങൾ സംസാരിക്കുന്നത്? 70 വർഷത്തോളം ഒരു കുടുംബത്തെ പുകഴ്ത്തി കോൺഗ്രസ്സ് സമയം പാഴാക്കി. കോൺഗ്രസ്സ് ചെയ്ത പാപത്തിന്റെ ഫലമാണ് രാജ്യമിന്നും അനുഭവിക്കുന്നത്. വോട്ടു ബാങ്ക് ലക്ഷ്യമിട്ടാണ് ആന്ധ്രാപ്രദേശിനെ നിങ്ങൾ വിഭജിച്ചത്.വാജ്‌പോയ് സർക്കാർ മൂന്നു സംസ്ഥാനങ്ങൾ വിഭചിച്ചെങ്കിലും യാതൊരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്നും മോദി പറഞ്ഞു.

Be the first to comment on "കോൺഗ്രസാണ് രാജ്യത്തെ വിഭജിച്ചതെന്നു പ്രധാനമന്ത്രി!"

Leave a comment

Your email address will not be published.


*