ദിലീപിന്റെ ഹർജി തള്ളി; നടിയുടെ ദൃശ്യങ്ങൾ ദിലീപിന് നൽകാനാകില്ലെന്ന് കോടതി;കാശുള്ളവൻ രക്ഷപ്പെടുമെന്ന് പൾസർ സുനി!

കൊച്ചി:നടിയെ അക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ ദിലീപിന് നൽകാനാകില്ലെന്ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി.ദൃശ്യങ്ങൾ നൽകുന്നത് ഇരയുടെ ജീവനും സുരക്ഷയ്ക്കും ഭീഷണിയാകുമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞിരുന്നു.ഈ വാദമുഖങ്ങൾ പരിഗണിച്ചാണ് കോടതിയുടെ നടപടി.

നടി ആക്രമിക്കപ്പെട്ട കേസ് വിചാരണയ്ക്കായി എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റി.ഇതിനു മുന്നോടിയായി കേസിലെ എല്ലാ പ്രതികളോടും ഇന്ന് അങ്കമാലി കോടതിയിൽ ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. കേസിലെ എട്ടാം പ്രതിയായ ദിലീപ് ഒഴികെയുള്ള പ്രതികൾ ഇന്ന് കോടതിയിൽ ഹാജരായിരുന്നു.

ഇതിനെ വിമർശിച്ചു ഒന്നാം പ്രതിയായ പൾസർ സുനിയെന്ന സുനിൽകുമാർ രംഗത്തെത്തി. ‘കാശുള്ളവൻ കേസിൽ നിന്നും രക്ഷപെടുമെന്നാണ് തോന്നുന്നത്.ഇപ്പോൾ തന്നെ കണ്ടില്ലേ ആരും വരുന്നത് പോലുമില്ല.നമ്മളിങ്ങനെ കിടക്കുമെന്നാണ് തോന്നുന്നതെന്നും’ സുനി പറഞ്ഞു.

Be the first to comment on "ദിലീപിന്റെ ഹർജി തള്ളി; നടിയുടെ ദൃശ്യങ്ങൾ ദിലീപിന് നൽകാനാകില്ലെന്ന് കോടതി;കാശുള്ളവൻ രക്ഷപ്പെടുമെന്ന് പൾസർ സുനി!"

Leave a comment

Your email address will not be published.


*